കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെമുതല്‍ തിരുവനന്തപുരത്ത് പ്ലാസ്റിക്കിന് നിരോധനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നവംബര്‍ ഒന്നുമുതല്‍ നഗരത്തില്‍ പ്ലാസ്റിക്ക് നിരോധിയ്ക്കുന്നു. ആവര്‍ത്തന ഉപയോഗം സാദ്ധ്യമായ പ്ലാസ്റിക്ക് കൂടുകള്‍ മാത്രമേ ഉപയോഗിയ്ക്കാവൂ എന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും അത് പാലിയ്ക്കപ്പെടുന്നില്ല. ഇപ്പോള്‍ ആ നിര്‍ദ്ദേശം വീണ്ടും കര്‍ശനമാക്കാന്‍ പോവുകയാണ് നഗരസഭ.

20 മൈക്രോണില്‍ കുറവ് കനമുള്ള പ്ലാസ്റിക്ക് കൂടുകള്‍ വില്കാനും ഉപയോഗിയ്ക്കാനും പാടില്ലെന്നാണ് നഗരസഭ നിഷ്കര്‍ഷിയ്ക്കുന്നത്. ഈ തീരുമാനം കഴിഞ്ഞ ദിവസം നഗരസഭ പാസാക്കിയിട്ടുണ്ട്. നഗരസഭയുടെ നിര്‍ദ്ദേശം ലംഘിയ്ക്കുന്നവരുടെ കച്ചവടത്തിനുളള ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. എല്ലാ പ്ലാസ്റിക്ക് ഉല്പന്നങ്ങളിലും ഗുണമേന്മാ മുദ്ര പതിയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ ഈ പ്ലാസ്റിക്ക് നിരോധനം എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ പറ്റുമെന്നതാണ് നഗരസഭ നേരിടാന്‍ പോകുന്ന പ്രശ്നം. നേരത്തേയും നഗരസഭ കനം കുറഞ്ഞ പ്ലാസ്റിക്ക് നിരോധിച്ചെങ്കിലും അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഓരോ ദിവസവും തിരുവനന്തപുരം നഗരത്തില്‍ മാത്രം 13 ടണ്‍ പ്ലാസ്റിക്ക് ചവറായി തള്ളുന്നുണ്ടെന്നാണ് കണക്ക്. പ്ലാസ്റിക്ക് കൂടുകള്‍, ചായകുടിയ്ക്കുന്ന കപ്പുകള്‍, മധുര പലഹാരങ്ങളും മറ്റും അടക്കം ചെയ്ത് വരുന്ന ചെറിയ പെട്ടികള്‍ എന്നിവയാണ് ഇവയിലേറെയും.

ഒരു വര്‍ഷം തിരുവനന്തപുരം നഗരത്തില്‍ മാത്രം 16 കോടി പ്ലാസ്റിക്ക് കൂടുകള്‍ ഉപയോഗിയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ആകെ ഉള്ള പ്ലാസ്റിക്ക് ചവറുകളില്‍ 5.6 ശതമാനവും വീടുകളില്‍ നിന്ന് വലിച്ചെറിയുന്നതാണ്. ചന്തകളില്‍നിന്നും വാണിജ്യ കേന്ദ്രങ്ങളില്‍ നിന്നും കളയുന്നവ 13.29 ശതമാനമാണ്. ഹോട്ടലുകാര്‍ 3.64 ശതമാനവും ആശുപത്രികളില്‍ നിന്ന് 9.13 ശതമാനവും പ്ലാസ്റിക്ക് ചവര്‍ നഗരത്തിന് സമ്മാനിയ്ക്കുന്നു.

ആവര്‍ത്തന ഉപയോഗം സാദ്ധ്യമാവുന്ന കണ്ണാടി കുപ്പികള്‍, മണ്ണ് കൊണ്ടുള്ള ഗ്ലാസുകള്‍, കയര്‍, ചണം, കടലാസ് തുടങ്ങി ചീഞ്ഞു ചേരുന്ന വസ്തുക്കള്‍ കൊണ്ട് ഉള്ള സാധനങ്ങല്‍ എന്നിവയുടെ ഉപയോഗം കൂട്ടണമെന്നാണ് പ്ലാസ്റിക്കിനെതിരെ വാദിയ്ക്കുന്നവര്‍ പറയുന്നത്.

പ്ലാസ്റിക്ക് കൂടുകളുടെ ഉപയോഗം കൂടിയതോടെ പഴയ ദിനപ്പത്രത്തിന് വിലയില്ലാതായി. മുന്‍കാലങ്ങളില്‍ പഴയ ദിനപ്പത്രത്തില്‍ പൊതിഞ്ഞോ അതുകൊണ്ട് ഉണ്ടാക്കിയ കൂടുകളിലാക്കിയോ ആണ് സാധനങ്ങള്‍ കടകളില്‍ നിന്ന് കൊടുത്തിരുന്നത്.

കടകളിലേയ്ക്ക് സാധനം വാങ്ങാനായി പോകുന്നവര്‍ ചണം കൊണ്ടോ തുണികൊണ്ടോ ഉള്ള സഞ്ചി കൊണ്ടുപോകുന്നതും പതിവായിരുന്നു. പരിഷ്കാരം കൂടിയതോടെ കടയില്‍ സാധനം വാങ്ങാന്‍ പോകുന്ന വര്‍ക്ക് കൈയില്‍ സഞ്ചി കൂടി കരുതുന്നത് മോശമായി. കൈ വീശി ചെന്ന് പ്ലാസ്റക്ക് സഞ്ചിയില്‍ സാധനങ്ങല്‍ വാങ്ങുന്നതാണ് ഇന്നത്തെ പരിഷ്കാരം.

ഇന്ത്യയിലും കേരളത്തിലും പ്ലാസ്റിക്കിനാണ് പ്രീയമെങ്കിലും വികസിത രാജ്യങ്ങള്‍ മിയ്ക്കതും ഇത് അപ്പാടെ നിരോധിച്ചുകഴിഞ്ഞു. മാത്രമല്ല കേരളത്തില്‍ നിന്ന് ഈ വികസിത രാജ്യങ്ങളിലേയ്ക്ക് പലരും തുണി സഞ്ചികള്‍ കയറ്റി അയയ്ക്കുന്നുമുണ്ട്. പ്ലാസ്റിക്ക് കുടിന് പകരം തുണി സഞ്ചിയാണ് ഈ രാജ്യങ്ങളില്‍ ഉപയോഗിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X