കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെസ്റ് ബേക്കറി: സാക്ഷി 11 പേരെ തിരിച്ചറിഞ്ഞു

  • By Staff
Google Oneindia Malayalam News

മുംബൈ: ബെസ്റ് ബേക്കറി കേസിലെ നാലാം ദൃക്സാക്ഷിയും പ്രധാനസാക്ഷിയുടെ ഭര്‍തൃസഹോദരിയുമായ യാസ്മിന്‍ ഷെയ്ഖ് കേസിലെ 11 പ്രതികളെ തിരിച്ചറിഞ്ഞു.

നവംബര്‍ 16 ചൊവ്വാഴ്ച നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് യാസ്മിന്‍ പ്രതികളെ തിരിച്ചറിഞ്ഞത്. 2002 മാര്‍ച്ച് ഒന്നിന് വഡോദരയിലെ ബെസ്റ് ബേക്കറി ആക്രമിച്ച സംഘത്തില്‍ ഇവരുണ്ടായിരുന്നുവെന്ന് യാസ്മിന്‍ കോടതി മുമ്പാകെ പറഞ്ഞു.

തിരിച്ചറിഞ്ഞ 10 പ്രതികളുടെ പേര് യാസ്മിന്‍ പറഞ്ഞു. ഒരാളുടെ പേര് യാസ്മിന് ഓര്‍ത്തെടുക്കാനായില്ല. സഞ്ജയ് രതിലാല്‍ താക്കര്‍, പങ്കജ് ഗോസായി, ജഗ്ദീപ് ചുനിലാല്‍ രാജ്ഭാര്‍, സമാഭായി ഭാരിയ, ശൈലേന്ദ്ര തദ്വി, രവി രാജറാം ചവാന്‍, രാജുഭായി ഭാരിയ, ദിനേശ് രാജ്ഭാര്‍, യാസിന്‍, ഹരീഷ് ദേശായി എന്നിവരെയാണ് യാസ്മിന്‍ തിരിച്ചറിഞ്ഞത്.

തന്റെ കുടുംബത്തെ ആക്രമിച്ചവരില്‍ ഇവരെ കൂടാതെ നാല് പേര്‍ കൂടിയുണ്ടെന്ന് യാസ്മിന്‍ കോടതിയില്‍ പറഞ്ഞു. ജയന്തി ചയ്വാല, മഫത്, മുന്ന, റിങ്കു എന്നിവരാണ് മറ്റുള്ള നാല് പേരെന്ന് യാസ്മിന്‍ വെളിപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X