കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഫറുള്ളഖാന്‍ ജമാലി പാക് പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി മിര്‍ സഫറുള്ളഖാന്‍ ജമാലി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ തുണക്കുന്ന നേതാവാണ് ജമാലി.

നവംബര്‍ 21 വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ്- കെയ്ദെ അസം (പി എം എല്‍- ക്യു) സ്ഥാനാര്‍ഥിയായ സഫറുള്ളഖാന്‍ ജമാലി ജയിച്ചത്.

328 അംഗ പാര്‍ലമെന്റില്‍ 172 വോട്ടാണ് സഫറുള്ളഖാന്‍ ജമാലിയ്ക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥികളായ മുത്താഹിദ മജ്ലിസ്-എ അമല്‍ സ്ഥാനാര്‍ഥി മൗലാനാ ഫസ്ലുര്‍ റഹ്മാന് 86 വോട്ട് ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ഥിയായ ഷാ മഹ്മുദ് ഖുറേഷിയ്ക്ക് (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) 70 വോട്ട് ലഭിച്ചു.

പാകിസ്ഥാന്റെ 19-ാമത്തെ പ്രധാനമന്ത്രിയാണ് ജമാലി. നവംബര്‍ 19 ചൊവാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ പി എം എല്‍- ക്യുവിന് തന്നെ ലഭിച്ചിരുന്നു. ബേനസീര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പി പി പിയിലെ 10 പേരും ജമാലിയ്ക്ക് വോട്ട് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X