കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ഗുണ്ടാവിളയാട്ടം. കൊലപാതകങ്ങളും കവര്‍ച്ചയും പാര്‍ട്ടി സംഘര്‍ഷങ്ങളും സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു. ഒരാഴ്ചക്കുള്ളില്‍ മൂന്നോളം ആക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.

ചേരിപ്പോരു മൂലം ഗുണ്ടാസംഘത്തിലംഗമായിരുന്ന പുന്നക്കല്‍ സന്തോഷിനെ സംഘാംഗങ്ങള്‍ തന്നെ കൊലചെയ്ത് മൃതദേഹം ഒരു ഓട്ടോറിക്ഷയിലുപേക്ഷിച്ച സംഭവത്തിലെ പ്രതികള്‍ക്കു വേണ്ടിയുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുയാണ്.

പ്രാദേശികഗുണ്ടാസംഘത്തിലംഗമായിരുന്ന സന്തോഷ് നിരവധി കവര്‍ച്ചാകേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്നു. നഗരത്തിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായും സന്തോഷിനു ബന്ധമുണ്ടെന്നു കരുതുന്നു. കയ്യും കാലും വെട്ടി മാറ്റിയ നിലയിലാണ് സന്തോഷിന്റെ മൃതദേഹം ലഭിച്ചത്.

സ്റാച്ച്യൂ ജംഗ്ഷനിലെ ഒരു ഇലക്ട്രോണിക് കടയില്‍ കയറി മൂന്നംഗസംഘം സാധനങ്ങളും എട്ടോളം മൊബൈെല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസിലും പ്രതികള്‍ പിടിയിലായിട്ടില്ല. കവര്‍ച്ച തടയാന്‍ ശ്രമിച്ച കടയുടമയെയും ജോലിക്കാരേയും ഇവര്‍ മര്‍ദിക്കുകയും ചെയ്തു.

എല്‍.ആ.സി ഓഫീസില നിന്നും ആറുലക്ഷം രൂപ കളവു പോയതും അടുത്തിടെയാണ്. ഈ കേസിലെയും കുറ്റവാളികള്‍ പിടിയിലായിട്ടില്ല.

രാഷ്ട്രീയപ്പകയും തലസ്ഥാനത്തെ സംഘര്‍ഷത്തിലാക്കുന്നു. പൂജപ്പുരയില്‍ നടന്ന ആര്‍.എസ്.എസ് -സി.പി.എം സംഘര്‍ഷത്തോടനുബന്ധിച്ച് ഏഴു സി.പി.എംകാരെയും 10 ബി.ജെ.പിക്കാരെയും പൊലീസ് അറസ്റുചെയ്തെങ്കിലും ഇതിനു പിന്‍തുടര്‍ച്ചയെന്നോളം രാഷ്ട്രീയ ആക്രമണങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പൊലീസ് സംഘം ജാഗ്രതയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X