കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദോത്സവത്തിന് ആചാര്യനെത്തി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആയിരങ്ങളെ ആനന്ദത്തിലാറാടിച്ച് ജ-ീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പുത്തരിക്കണ്ടം മൈതാനിയില്‍ നവംബര്‍ 28 ഞായറാഴ്ച എത്തിച്ചേര്‍ന്നു.

ജ-നങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ആചാര്യന് പുഷ്പകിരീടവും കൂവളമാലകളും നല്‍കി ജ-നങ്ങള്‍ സന്തോഷം പങ്കുവച്ചു. മൈതാനിയില്‍ തയ്യറാക്കിയ പ്രത്യേക വേദിയിലായിരുന്നു ആനന്ദോത്സവം. ശിവസ്തുതികളും കൃഷ്ണകീര്‍ത്തനങ്ങളും പാടി ആചാര്യനോടൊപ്പം ഭക്തജ-നങ്ങളും ആനന്ദനൃത്തം ചവുട്ടി.

നമശിവായ മുഴങ്ങിയ അന്തരീക്ഷത്തില്‍ ഭജ-നമാലപിച്ച ഗുരുജിയുടെ വാക്കുകള്‍ അനുഗ്രഹ വര്‍ഷമായി. ദാരിദ്യ്രത്തിന്റെ പ്രധാനകാരണം മദ്യപാനാസക്തിയാണെന്നും പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടാനും മറക്കാനും മദ്യം സഹായിക്കുന്നുവെന്നത് അത് തെറ്റിദ്ധാരണ്.

എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി ആത്മീയതയാണ്, ധ്യാനവും സത്സംഗവും മനുഷ്യനെ നേര്‍വഴിക്ക് നയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തൊഴില്‍ വകുപ്പുമന്ത്രി ബാബു ദിവാകരന്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ചെയര്‍മാന്‍ ജ-ി.രാജ-്മോഹന്‍, സംഗീതസംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ അനന്ദോത്സവം ജ-നറല്‍ കണ്‍വീനര്‍ സി.എസ്.ഹരികുമാര്‍ സ്വാഗതം ആശംസിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ രാവിലെ നടന്ന സമൂഹ വിവാഹ ചടങ്ങില്‍ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്തു. ഇരുപത് പെണ്‍കുട്ടികള്‍ വിവാഹിതരായി. ആത്മഹത്യാ പ്രവണതയ്ക്കെതിരെ ബാലചന്ദ്രമേനോന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ തുടക്കവും ഗുരുജ-ി നിര്‍വഹിച്ചു.

സംഘര്‍ഷ ഭരിതമായ ലോകത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ് ഗുരുജ-ിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X