കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബൗളര്‍മാര്‍ പൊരുതുന്നു

  • By Staff
Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പോരായ്മ ബൗളര്‍മാര്‍ നികത്തിയെന്നതാണ് ഇന്ത്യ-ന്യൂസിലാന്റ് ആദ്യടെസ്റിന്റെ രണ്ടാം ദിവസത്തെ പ്രത്യേകത. മഴ ഏറെ ഭാഗവും അപഹരിച്ച ഡിസംബര്‍ 13 വെള്ളിയാഴച ന്യൂസിലാന്റിനെ കൂറ്റന്‍സ്കോറില്‍ നിന്ന് തടഞ്ഞത് ഇന്ത്യയുടെ ബൗളര്‍മാരുടെ പോരാട്ടമായിരുന്നു.

കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്റ് 201 റണ്‍സ് നേടി. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ന്യൂസിലാന്റിന്റെ നാല് വിക്കറ്റുകള്‍ കൂടി 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യ പിഴുതു. ഇതിന് നന്ദി പറയേണ്ടത് സഹീര്‍ഖാന്റെയും ഹര്‍ഭജന്‍ സിംഗിന്റെയും കുറ്റമറ്റ ബൗളിംഗിനാണ്.

83 റണ്‍സെടുത്ത് അക്ഷോഭ്യനായി ഒരു തലയ്ക്കല്‍ ബാറ്റിംഗ് തുടരുന്ന മാര്‍ക് റിച്ചാര്‍ഡ്സനാണ് ഇന്ത്യയ്ക്ക് ഭീഷണി. കളിനിര്‍ത്തുമ്പോള്‍ മറ്റേ തലയ്ക്കല്‍ റണ്ണൊന്നുമെടുക്കാതെ ഡാനിയല്‍ വെട്ടോറി ബാറ്റു ചെയ്യുന്നു.

സഹീര്‍ഖാന്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ഹര്‍ഭജനും സഞ്ജയ് ബംഗാറും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഒരു വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ വെള്ളിയാഴ്ച ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്റ് റിച്ചാര്‍ഡ്സന്റെയും സ്റീഫന്‍ ഫ്ലെമിംഗിന്റെയും കരുതലോടെയുള്ള ബാറ്റിംഗിലൂടെ ചായ സമയത്ത് ഒരു വിക്കറ്റിന് 92 റണ്‍സെന്ന നിലയിലെത്തി. അടുത്ത മൂന്ന് ഓവറില്‍ ഫ്ലെമിംഗിനെയും ക്രെയ്ഗ് മാക്മില്ലനേയും വീഴ്ത്തി ഇന്ത്യ കളിയിലേക്ക് മടങ്ങിവരികയായിരുന്നു.

മഴമൂലം ഏറെ വൈകിയാണ് രണ്ടാംദിവസത്തെ കളിതുടങ്ങിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X