കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ ഉമ്മക്കാര്‍ക്ക് വധശിക്ഷ

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഒരു പൊലീസ് കോണ്‍സ്റബിളിനെ വധിച്ച കേസില്‍ നാല് അല്‍-ഉമ്മ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ നല്കാന്‍ കോടതി വിധിച്ചു. ഡിസംബര്‍ 23 തിങ്കളാഴ്ചയാണ് കോയമ്പത്തൂര്‍ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ ഉത്തരവിട്ടത്. മറ്റ് നാല് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

1997ലാണ് ട്രാഫിക് പൊലീസ് കോണ്‍സ്റബിളായ ശെല്‍വരാജിനെ 45ഓളം വരുന്ന അല്‍-ഉമ്മ പ്രവര്‍ത്തകര്‍ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. ബൈക്കില്‍ എത്തിയ മൂന്ന് അല്‍-ഉമ്മ പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി ശെല്‍വരാജ് വാഹനരേഖകള്‍ ആവശ്യപ്പെട്ടു. ഇതില്‍ രോഷം പൂണ്ട മൂന്നുപേരും കൂടുതല്‍ പേരെ കൂട്ടിവന്ന് ശെല്‍വരാജിനെ വധിക്കുകയായിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വര്‍ഗ്ഗീയ ലഹള നടന്നു. ഇതിന് പ്രതികാരമായാണ് 1998ല്‍ കോയമ്പത്തൂരില്‍ അല്‍-ഉമ്മയുടെ നേതൃത്വത്തില്‍ സ്ഫോടനപരമ്പര അരങ്ങേറിയത്. കോയമ്പത്തൂര്‍ സ്ഫോടനപരമ്പരക്കേസില്‍ അറസ്റിലായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X