Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് മേഖലയിലേയ്ക്ക് കൂടുതല്‍ സേന

കുവൈറ്റ്: ഗള്‍ഫ് മേഖലയിലേയ്ക്ക് യു എസും യു കെയും കൂടുതല്‍ സൈന്യത്തെ നിയോഗിയ്ക്കുന്നു.

20,000 സൈനികരെയാണ് യു കെ ഗള്‍ഫ് മേഖലയിലേയ്ക്ക് അയയ്ക്കുന്നത്. യു എസും ഇതിന് തുല്യമായ സൈനികരെ ഗള്‍ഫിലേയ്ക്ക് അയയ്ക്കുകയാണ്. മരുഭൂമിയില്‍ യുദ്ധം ചെയ്യാന്‍ പ്രത്യേക പരിശീലനം കിട്ടിയ സൈനികരെയാണ് യു എസ് ഗള്‍ഫിലേയ്ക്ക് അയയ്ക്കുന്നത്.

ഇറാഖിലെ സദ്ദാം ഹുസൈന്റെ ഭരണം തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ചുകഴിഞ്ഞു. യു എസ് ഇതിനകം 60,000 ത്തിലേറെ സൈനികരെ ഗള്‍ഫില്‍ നിയോഗിച്ചുകഴിഞ്ഞു.

ജനവരി 15 ഓടെ സൈനികരെ ഗള്‍ഫില്‍ നിയോഗിയ്ക്കുന്ന പവൃത്തി ശക്തമാവുമെന്ന് യു കെ വ്യക്തമാക്കിയിട്ടുണ്ട്. യു കെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ അവധിക്കാലം ചെവവിടാനായി പോയിരിയ്ക്കുകയാണ്. ഇദ്ദേഹം തിരിച്ച് വന്നാല്‍ ഉടനേ പ്രതിരോധ ഉദ്വോഗസ്ഥര്‍ അദ്ദേഹത്തിന് സ്ഥിതിഗതികളുടെ വിവരം നല്‍കും. തുടര്‍ന്ന് യു കെ വിമാന വാഹിനികളും മറ്റും ഗള്‍ഫ് മേഖലയിലേയ്ക്ക് അയയ്ക്കുമെന്നാണ് കരുതുന്നത്.

ഐക്യരാഷ്ട്രസഭാ അധികൃതര്‍ ഇറാഖില്‍ നടത്തുന്ന ആയുധ പരിശോധന രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിയ്ക്കും.

ഏത് സമയവും ഒരു ആക്രമണം ഉണ്ടാവാമെന്നതാണ് ആവസ്ഥ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+