കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാനുവും ഗീതാനന്ദനും റിമാന്റില്‍

  • By Staff
Google Oneindia Malayalam News

ബത്തേരി: ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി. കെ. ജാനുവിനെയും ദളിത് സമര സമിതി കണ്‍വീനര്‍ എം. ഗീതാനന്ദനെയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ഫിബ്രവരി 23 ഞായറാഴ്ച കോടതി അവധിയായതിനാല്‍ സുല്‍ത്താന്‍ ബത്തേരി ഫസ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഇവരെ ഹാജരാക്കുകയായിരുന്നു. ഇവരെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോവും.

കൊലപാതകം, സായുധ ആക്രമണം, ബന്ദിയാക്കല്‍, കൈയേറ്റം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതെയിരെയുള്ളത്. ഗീതാനന്ദന്‍ കേസിലെ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

അതിനിടെ പൊലീസ് സ്റേഷനില്‍ ഇരുവര്‍ക്കും ക്രൂരമായ മര്‍ദമാണേല്‍ക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. മര്‍ദനം മൂലം ദേഹത്ത് നീരുവന്ന് വീര്‍ത്തതുമൂലമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നാണറിയുന്നത്. ഇരുവരെയും പൊലീസുകാര്‍ മാറിമാറി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് എണീറ്റുനില്‍ക്കാന്‍ പോലുമാവാത്ത സ്ഥിതിയിലായിരുന്നു ഇരുവരും.

അറസ്റിലായ ബത്തേരി ഡയറ്റ് ലക്ചറര്‍ കെ. കെ. സുരേന്ദ്രനെയും പൊലീസ് സ്റേഷനില്‍ വച്ച് മര്‍ദിച്ചതായി നാട്ടുകാര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X