കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂഷണകാരണം വേശ്യാലയമില്ലാത്തത്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ പോലെ വേശ്യാലയങ്ങള്‍ കേരളത്തിലില്ലാത്തതാണ് ഇവിടുത്തെ ലൈംഗികത്തൊഴിലാളികള്‍ അരക്ഷിതരാവാനും ചൂഷണം ചെയ്യപ്പെടാനും കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മൈത്രേയന്‍ പറഞ്ഞു.

വേശ്യാലയങ്ങളുണ്ടെങ്കില്‍ ഇപ്പോള്‍ തെരുവില്‍ കഴിയുന്ന പല ലൈംഗികത്തൊഴിലാളികള്‍ക്കും താമസസൗകര്യമുണ്ടാവും. പൊലീസും സാമൂഹ്യവിരുദ്ധരും അവര്‍ക്ക് നേരെ നടത്തുന്ന പീഡനവും ഒഴിവാക്കാനാവും. മൂന്ന് ദിവസം നീണ്ടുനിന്ന ലൈംഗികത്തൊഴിലാളികളുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായ മൈത്രേയന്‍ ചൂണ്ടിക്കാട്ടി.

ലൈംഗികത്തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ സംഘടിതരല്ല. മറ്റ് സംസ്ഥാനങ്ങളില്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്ന ഒരു വലിയ വിഭാഗം കേരളത്തില്‍ നിന്നുള്ളവരാണ്.

ലൈംഗികത്തൊഴിലാളി സമ്മേളനം വിജയമായിരുന്നുവെന്ന് മൈത്രേയന്‍ അവകാശപ്പെട്ടു. ലൈംഗികത്തൊഴിലിനെ സ്വയം തൊഴിലായി കണക്കാക്കണമെന്നും സാമൂഹ്യ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഏതാണ്ട് 10,000 ലൈംഗികത്തൊഴിലാളികളാണ് കേരളത്തിലുള്ളത്. അപമാനം ഭയന്ന് തിരുവനന്തപുരത്തെ ഒരു ലൈംഗിക തൊഴിലാളിയും സമ്മേളനത്തില്‍ പങ്കെടുത്തില്ല. അതേ സമയം മറ്റേതെങ്കിലും ജില്ലയിലായിരുന്നു സമ്മേളനം നടത്തിയിരുന്നെങ്കില്‍ തിരുവനന്തപുരത്തെ എല്ലാ ലൈംഗികത്തൊഴിലാളികളും പങ്കെടുക്കുമായിരുന്നു.

ഈ തൊഴിലില്‍ ഏര്‍പ്പെട്ട എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെന്നതാണ് സമ്മേളനത്തിന്റെ പ്രധാന നേട്ടമെന്ന് കൊച്ചിയില്‍ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി പറഞ്ഞു.

പൊതുവേ ഈ സംഗമത്തില്‍ പങ്കെടുത്തത് കൂടുതലും വനിതാ ലൈഗിക തൊഴിലാളികളായിരുന്നു. മറ്റ് ദേശങ്ങളില്‍ നിന്ന് വന്ന ചില പുരുഷ ലൈംഗിക തൊഴിലാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X