കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്താ ചാനല്‍ : വിദേശ മൂലധനം 26 ശതമാനം മതി

  • By Staff
Google Oneindia Malayalam News

ദില്ലി: വാര്‍ത്താ ചാനലുകളില്‍ 26 ശതമാനം വരെയേ വിദേശ മുലധനമാകാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. അതില്‍ കൂടുതല്‍ വിദേശമൂലധനമുള്ള വാര്‍ത്താ ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് അപ്ലിങ്ക് ചെയ്യാന്‍ അനുമതി നല്കില്ല.

ഇതോടെ സ്റാര്‍ ടി വി ഏപ്രില്‍ ഒന്നിന് തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്ന വാര്‍ത്താ ചാനലിന്റെ കാര്യം അനിശ്ചിതത്വത്തിലായി.

ഇപ്പോള്‍ 26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപമുളള വാര്‍ത്താ ചാനലുകളോട് ആ ഓഹരികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് വില്‍ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സീ ടി വിയുടെ വാര്‍ത്താ ചാനലിനാണ് 26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഉള്ളത്.

മാര്‍ച്ച് 18 ചൊവാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗത്തിന് ശേഷം പാര്‍ലമെന്ററി കാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

വിനോദ പരിപാടികള്‍ മാത്രം കാണിയ്ക്കുന്ന ചാനലുകള്‍ക്ക് പൂര്‍ണ്ണ വിദേശ നിക്ഷേപവും ആകാം. പക്ഷേ ഈ വിനോദ ചാനല്‍ വാര്‍ത്താ പരിപാടികള്‍ കാണിയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ 26 ശതമാനം വിദേശ നിക്ഷേപമേ പാടുള്ളു. നേരിട്ടുള്ള വിദേശ നിക്ഷേപം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം, വിദേശ കമ്പനികളില്‍ നിന്നുള്ള വായ്പ, വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം ഇവയെല്ലാം വിദേശ നിക്ഷേപമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂര്‍ണ്ണമായും വിദേശ ഉടമസ്ഥതയിലുള്ള സ്റാര്‍ ടി വി യാണ് സ്വന്തം വാര്‍ത്താ ചാനല്‍ അപ്ലിങ്ക് ചെയ്യാന്‍ അനുമതിയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്. ഇതിന് പിന്നാലേ ബിബിസി യും സിഎന്‍ബിസി യും ചാനല്‍ അപ്ലിങ്ക് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു.

സ്റാര്‍ ടിവിയ്ക്ക് അപ്ലിങ്ക് അനുമതിയ്ക്കായി ഇനി പുതിയ അപേക്ഷ സമര്‍പ്പിയ്ക്കേണ്ടിവരും. ഏപ്രില്‍ ഒന്നിന് തന്നെ അവരുടെ ചാനല്‍ തുടങ്ങാന്‍ കഴിയുമോയെന്നത് നിശ്ചയമില്ലാത്ത കാര്യമാണ്. അല്ലെങ്കില്‍ അപ് ലിങ്ക് ചെയ്യാന്‍ അനുമതിയുള്ള ഇന്ത്യന്‍ കമ്പനിയുമായി കരാറുണ്ടാക്കി അവരുടെ പേരില്‍ അപ്ലിങ്ക് ചെയ്യണം. ഇപ്പോള്‍ സ്റാര്‍ ചെയ്യുന്നത് ഇങ്ങനെയാണ്. പ്രണോയ് റോയ്യുടെ ന്യൂ ദില്ലി ടെലിവിഷനാണ് ഇപ്പോള്‍ സ്റാറിന് വേണ്ടി പരിപാടികള്‍ അപ്ലിങ്ക് ചെയ്യുന്നത്. ഇവരുമായുള്ള സ്റാറിന്റെ കരാര്‍ 2003 മാര്‍ച്ച് 31 ന് അവസാനിയ്ക്കുകയാണ്. അതുകൊണ്ടാണ് അവര്‍ പുതിയ അപ്ലിങ്കിംഗ് ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X