കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി എഡ്: 75 കോളെജുകളെ തിരഞ്ഞെടുക്കണം

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്വാശ്രയ ബി എഡ് കോഴ്സുകള്‍ തുടങ്ങാനായി സര്‍ക്കാര്‍ 291 കോളെജുകള്‍ക്ക് നൊ ഒബ്ജഷന്‍ സര്‍ട്ടിഫിയ്ക്കറ്റ് നല്‍കിയതിനെ ഹൈ കോടതി വിമര്‍ശിച്ചു. ഇതില്‍ നിന്ന് 75 യോഗ്യതയുള്ള കോളെജുകളെ തിരഞ്ഞെടുക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

ജസ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കോളെജുകള്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുകയോ അദ്ധ്യാപകരെ നിയമിയ്ക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ (എന്‍ സി ടി ഇ) അംഗീകരവും താല്കാലിക അംഗീകാരവും കിട്ടിയ ശേഷമേ ഈ 75 കോളെജുകള്‍ അദ്ധ്യാപകരെയോ വിദ്യാര്‍ത്ഥികളെയോ എടുക്കാവൂ.

അവസാന ഉത്തരവ് വരുന്നതുവരെ ഈ സ്ഥാപനങ്ങള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ അഡ്മിഷന്‍ നടത്താനായി ഒരു നടപടിയും എടുത്തുകൂട. പരസ്യം കൊടുക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും ഈ കോളെജുകള്‍ ലംഘിയ്ക്കുകയാണെങ്കില്‍ അത് സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും പറഞ്ഞിട്ടുണ്ട്.

291 കോളെജുകള്‍ക്ക് നൊ ഒബ്ജഷന്‍ സര്‍ട്ടിഫിയ്ക്കറ്റ് നല്‍കിയതിനെതിരെ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഈ വിധി പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X