കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.വി. തോമസിന് സുരക്ഷ ശക്തമാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയും ഐ ഗ്രൂപ്പ് വിടുകയും ചെയ്ത മന്ത്രി കെ. വി. തോമസിന്റെ സുരക്ഷ ശക്തമാക്കി. ഐ ഗ്രൂപ്പുകാര്‍ തോമസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

പ്രത്യേക എസ്കോര്‍ട്ടാണ് മന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 10 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ഐ ഗ്രൂപ്പുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന തോമസ് രാജ്യസഭാ തിരഞ്ഞെടുപ്പോടെയാണ് ഐ ഗ്രൂപ്പിനോട് വിട പറഞ്ഞത്. ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ തോമസ് ഐ ഗ്രൂപ്പിന്റെ ശത്രുവായി.

കരുണാകരനോട് അടുത്ത ബന്ധമുണ്ടായിരുന്ന തോമസ് മന്ത്രിപദം ലഭിച്ചശേഷം അദ്ദേഹവുമായി അകലുകയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിയാവാതിരിക്കുന്നതിനാണ് ക്രൈസ്തവനായ തോമസിനെ കരുണാകരന്‍ മന്ത്രിയാക്കിയത്. തോമസിനെ ഐ ഗ്രൂപ്പ് മന്ത്രിയായി നിര്‍ദേശിച്ചതോടെ മറ്റൊരു ക്രൈസ്തവന് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിയാവാനാവില്ല എന്ന സ്ഥിതിവന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ ചെയ്തത് കരുണാകരന് തന്നെ വിനയായി. മന്ത്രിയായ ശേഷം കരുണാകരനുമായി അകന്ന തോമസ് വ്യാജരേഖ സംഭവത്തോടെ മനസുകൊണ്ട് പൂര്‍ണമായും ഐ ഗ്രൂപ്പില്‍ നിന്ന് അന്യനായി.

ഫലത്തില്‍ ഐ ഗ്രൂപ്പിന് ഇപ്പോള്‍ രണ്ട് മന്ത്രിമാര്‍ മാത്രമേയുള്ളൂവെന്ന സ്ഥിതിയായി. തോമസാകട്ടെ ഇപ്പോള്‍ മുഖ്യമന്ത്രിയുമായും എ ഗ്രൂപ്പുമായും അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X