കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ഐ ഗ്രൂപ്പ് പിളര്‍ന്നു

  • By Staff
Google Oneindia Malayalam News

പാലക്കാട്: രാജ്യസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ഐ ഗ്രൂപ്പില്‍ പിളര്‍പ്പ്. കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് വോട്ടുചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഐ ഗ്രൂപ്പിലെ പട്ടാമ്പി എംഎല്‍എ സി.പി. മുഹമ്മദിനൊപ്പം കെപിസിസി നിര്‍വാഹകസമിതി അംഗം എ.വി. ഗോപിനാഥ് കൂടി ഗ്രൂപ്പ് വിട്ടിരിക്കുകയാണ്.

ഇവരോടൊപ്പം ഒട്ടേറെ അണികളും ഐ ഗ്രൂപ്പ് വിട്ടു. സോണിയയെയും കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും കൈവിടുന്ന പ്രശ്നമില്ലെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ജില്ലയില്‍ ഐ ഗ്രൂപ്പിന്റെ ആറ് ഡിസിസി ഭാരവാഹികളില്‍ മൂന്നുപേര്‍ തങ്ങളോടൊപ്പമുണ്ടെന്ന് എ.വി. ഗോപിനാഥ് പറഞ്ഞു. വൈസ് പ്രസിഡന്റ് എ.സി. ജയരാജ്, ജനറല്‍ സെക്രട്ടറിമാരായ അയ്യപ്പന്‍മാസ്റര്‍, ശെല്‍വകുമാരസ്വാമി എന്നിവരാണ് ഒപ്പമുള്ളത്.

കെഎസ്യു പ്രസിഡന്റ് സജിത്കുമാറും ഒട്ടേറെ ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും തങ്ങളോടൊപ്പമുണ്ടെന്ന് ഗോപിനാഥ് പറഞ്ഞു. തന്റെ തീരുമാനം മണ്ഡലത്തിന്റെ വികസനത്തിന് സഹായകരമാണെന്നും മുഹമ്മദ് പറഞ്ഞു. തങ്ങള്‍ പത്മജ ഗ്രൂപ്പുകാരാണെന്ന ആരോപണം മുഹമ്മദും ഗോപിനാഥും നിഷേധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X