കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയകോളെജിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂണ്‍17 ചൊവാഴ്ച നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സ്വാശ്രയ കോളജുകളിലെ ഫീസുവര്‍ദ്ധന തടയാന്‍ സര്‍ക്കാര്‍ നടപടികളെടുക്കിന്നില്ലെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.

പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണനാണ് ഫീസ് വര്‍ദ്ധനവ് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കേരളത്തില്‍ സ്വാശ്രയകോളെജുകളില്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നല്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊടിയേരി ആരോപിച്ചു. ഇതിന് വ്യക്തമായി മറുപടി പറയാന്‍ വിദ്യാഭ്യാസമന്ത്രിയ്ക്ക് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മറുപടി നല്കാന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു.

കേരളത്തിലെ എല്ലാ കോളജുകളിലും 50 ശതമാനം മെറിറ്റ് സീറ്റുകള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഇതിന് മറുപടിയായി പറഞ്ഞു. ചില സ്വാശ്രയമെഡിക്കല്‍ കോളെജുകള്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് കൂടുതല്‍ ഫീസ് ഈടാക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്നമായതിനാല്‍ ഇതില്‍ കൂടുതല്‍ വിശദീകരണം നല്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ആസൂത്രണ ബോര്‍ഡിന്റെ ഉപദേശപ്രകാരമാണ് ഫീസ് കാര്യങ്ങളില്‍ നടപടിയെടുക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൂപ്പി പറഞ്ഞപ്പോഴാണ് പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങിയത്. സര്‍ക്കാര്‍ സംവരണതത്വം പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X