Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം ആദിവാസികള്‍ക്ക് ഭൂമി നല്‍കും

തിരുവനന്തപുരം: ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി 25,000 ഏക്കര്‍ ഭൂമി നല്‍കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉറപ്പ്തന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

വനഭൂമി ആദിവാസികള്‍ നല്‍കാനുള്ള അനുമതിയ്ക്കായി വീണ്ടും കേന്ദ്രത്തിനെ സമീപിയ്ക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ജൂലായ് 26ന് വനഉപദേശക സമിതി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ആറളം ഫാമിന്റെ പകുതിയോളം ഭാഗം ആദിവാസികള്‍ക്ക് നല്‍കാനും ബാക്കിഭാഗം കൃഷിക്ക് ഉപയോഗിക്കാനുമുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശം വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇത്സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയ്ക്ക് വിട്ടിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു. ആറളം ഫാമില്‍ നിന്ന് 7000 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി ഉദ്ദേശിയ്ക്കുന്നത്.

കേരളം സന്ദര്‍ശിച്ച മൂന്നംഗ കേന്ദ്ര സംഘം വീണ്ടും അപേക്ഷ നല്‍കാന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. പുതിയ അപേക്ഷ നല്‍കിയാല്‍ അത് പരിഗണിയ്ക്കാമെന്ന ഉറപ്പാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+