Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ട് ഹര്‍ത്താല്‍ സമാധാനപരം

കാസര്‍കോഡ്: കാഞ്ഞാങ്ങാട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ആര്‍.എസ്.എസും സംയുക്തമായി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

കടകള്‍ എല്ലാം തന്നെ ജില്ലയില്‍ അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. യാത്രാ ബസുകളും റോഡിലില്ല. അപൂര്‍വം ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് റോഡിലുള്ളത്.

കാഞ്ഞങ്ങാട്ടിന് സമീപം വെള്ളിക്കോത്തുള്ള ഒരു സ്കൂള്‍ അടപ്പിയ്ക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇതിനെ എതിര്‍ക്കാന്‍ ചില സി പി എം പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷത്തിന് വഴി ഒരുക്കിയത്. പൊലീസ് എത്തി അക്രമം ഒഴിവാക്കി.

കാസര്‍കോടിനടുത്തുള്ള കാരന്തക്കാട് പട്ടണത്തില്‍ ഒരു സ്വകാര്യ കാറിന് നേരെ കല്ലേറുണ്ടായി.

വാഴക്കോടും അഞ്ചാംമൈലും അമ്പലത്തറയും പൊലീസ് നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ പോലും ഓടുന്നില്ല. വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+