കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎഫ് സാമ്പത്തികവിദഗ്ധന്‍ ഇന്ത്യക്കാരന്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അന്താരാഷ്ട്രനാണ്യനിധി (ഐഎംഎഫ്)യുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായി ഇന്ത്യയില്‍ നിന്നുള്ള രഘുറാം രാജനെ തിരഞ്ഞെടുത്തു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ഹോര്‍സ്റ് കോഹ്ലര്‍ വാഷിംഗ്ടണില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഐഎംഎഫിന്റെ ബാങ്കിംഗ്-ധനകാര്യ മേഖലകളിലെ പ്രശ്നങ്ങളില്‍ മുന്‍നിരയില്‍ ജോലിചെയ്തിരുന്ന വ്യക്തിയാണ് രഘുറാം രാജന്‍. ഐഎംഎഫിന് തന്റെ അനുഭവസമ്പത്തിലൂടെ ഒരു പുതിയ ബൗദ്ധികനേതൃത്വം നല്കാന്‍ രഘുറാം രാജന് കഴിയും. - ഹോര്‍സ്റ് കോഹ്ലര്‍ പറഞ്ഞു.

ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ കെന്നത്ത് റൊഗോഫിന് പകരമാണ് രഘുറാം രാജനെ നിയമിക്കുന്നത്. ചിക്കാഗോ ഗ്രാജ്വേറ്റ് ബിസിനസ്സ് സ്കൂള്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറായിരുന്നു രഘുറാം രാജന്‍.

ബാങ്കിംഗ്-ധനകാര്യ മേഖലകളിലെ അസ്ഥിരത ഇല്ലാതാക്കാന്‍ തന്റെ പദവി ഉപയോഗിക്കുമെന്ന് പിന്നീട് രാജന്‍ പറഞ്ഞു. ബാങ്കിംഗ്-ധനകാര്യ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവിടാന്‍ ഐഎംഎഫ് ഉദ്ദേശിക്കുന്നു എന്നതിന്റെ തെളിവാണ് തന്റെ നിയമനമെന്നും രഘുറാം രാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X