Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം തുടരുന്നു; കനത്ത ഇന്ധനക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോറി സമരം തുടരവെ പെട്രോളിനും ഡീസലിനും കടുത്ത ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.

കേരളത്തിലെ എണ്‍പത് ശതമാനത്തോളം പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും തീര്‍ന്നു. മിക്ക പമ്പുകളുടെ മുന്നിലും സ്റോക്കില്ലെന്ന അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ധനം ലഭിക്കുന്ന പമ്പുകളില്‍ ജൂലൈ 17 വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ധനം കിട്ടുന്നതിനായി പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ കാണാമായിരുന്നു.

അതേ സമയം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ടാങ്കര്‍ ലോറികള്‍ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡീസല്‍ ക്ഷാമം കെ എസ് ആര്‍ ടി സിയെയും സ്തംഭനാവസ്ഥയിലെത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 20 കെ എസ് ആര്‍ ടി സി ഡിപ്പോകളിലെയും ഡീസല്‍ സ്റോക്ക് തീര്‍ന്നു. കെ എസ് ആര്‍ ടി സി 30 ശതമാനം സര്‍വീസ് നിര്‍ത്തിവച്ചു. സ്വകാര്യ ബസുകളുടെ സര്‍വീസിനെയും ഇന്ധനക്ഷാമം ബാധിച്ചുതുടങ്ങി.

സമരം തുടരവെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നില്ല. ചിലയിടങ്ങളില്‍ പച്ചക്കറികള്‍ കിട്ടാത്ത സ്ഥിതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+