വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം
കൊച്ചി: ഹെല്‍പ്പേജ് ഇന്ത്യ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളില്‍ ക്വിസ് മത്സരം നടക്കും.
കോഴിക്കോട്, പാലക്കാട്, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേന്ദ്രങ്ങള്‍. ജൂലൈ 25 മുതലാണ് മത്സരം നടക്കുന്നത്. ആദ്യമത്സരം കോഴിക്കോട്ട് നടക്കും.
ഈ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ വിജയികളാവുന്ന ടീമുകള്‍ ആഗസ്ത് 16ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ഇതില്‍ വിജയിയാവുന്ന ടീമിന് ചെന്നൈയില്‍ ഒക്ടോബര്‍ ഒന്നിന് നടക്കുന്ന മേഖലാതല മത്സരത്തില്‍ പങ്കെടുക്കാം. ഇതില്‍ വിജയിക്കുന്ന ടീം ദില്ലിയിലെ ദേശീയതല മത്സരത്തില്‍ പങ്കെടുക്കും.
മത്സരത്തില്‍ സ്കൂളുകള്‍ക്ക് മൂന്നംഗ ടീമുകളെ അയക്കാം. എട്ടാം ക്സാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാവുന്നത്.