ക്യാപ്പിറ്റേഷന്‍ ഫീസ് സുപ്രീം കോടതി നിരോധിച്ചു
ദില്ലി: എല്ലാ സ്വകാര്യ പ്രഫഷണല്‍ കോളെജുകളിലെ പ്രവേശനത്തിനും തലവരി പണം ഈടാക്കുന്നത് സുപ്രീം കോടതി നിരോധിച്ചു.
ആഗസ്ത്14 വ്യാഴാഴ്ചയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പുറമേ എല്ലാ കോളെജുകളിലേയും ഫീസ് നിലവാരം പരിശോധിയ്ക്കാന്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായുള്ള ഒരു സമിതി രൂപീകരിയ്ക്കാനും കോടതി ഉത്തരവായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ് -മാനേജ്മെന്റ് ക്വാട്ട എത്രവീതം വേണമെന്ന് തീരുമാനിയ്ക്കാന്‍ അടുത്ത വര്‍ഷം മുതല്‍ റിട്ടയേഡ് ഹൈകോടതി ജഡ്ജി തലവനായ അഞ്ചംഗ സമിതി രൂപീകരിയ്ക്കണം. ഈ ജഡ്ജിമാരെ നാമനിര്‍ദ്ദേശം ചെയ്യേണ്ടത് ഹൈകോടതി ജഡ്ജിമാരാണ്. തലവരി വാങ്ങുന്ന കോളെജുകളുടെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിയമം രൂപീകരിയ്ക്കണം. കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇക്കൊല്ലം (2003 - 2004) ഇത്തരം കോളെജുകളില്‍ മെറിറ്റ് - മാനേജ്മെന്റ് സീറ്റുകള്‍ 50 ശതമാനം വീതമായിരിയ്ക്കുമെന്നും കോടതി വിധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ പ്രത്യേക സമിതി ആയിരിയ്ക്കും ഇത് തീരുമാനിയ്ക്കുന്നത്.
ഒരു കാരണവശാലും കോളെജുകള്‍ തലവരി പണം ഈടാക്കി ലാഭമുണ്ടാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോടതി ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ ചില ദുരൂഹതകള്‍ കോടതി പരിഹരിച്ചു. ചീഫ് ജസ്റിസ് വി. എന്‍. ഖാരെ യുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഫീസ് നിശ്ചയിയ്ക്കാനായി രൂപീകരിയ്ക്കുന്ന സമിതിയില്‍ മികച്ച ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോളെജിന്റെ സ്വഭാവം അനുസരിച്ച് ഡോക്ടര്‍ അല്ലെങ്കില്‍ എഞ്ചിനിയര്‍, മെഡിയ്ക്കല്‍ അല്ലെങ്കില്‍ ടെക്നിയ്ക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട വ്യക്തി എന്നിവരാണ് ഉണ്ടാവേണ്ടത്.












Click it and Unblock the Notifications