കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസപ്രമേയം തള്ളി (186-312)

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 186 പേരും എതിരായി 312 പേരും വോട്ടു ചെയ്തു.

അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയതിന്റെ സന്തോഷ സൂചകമായി പ്രധാനമന്ത്രി ദേശീയ ജനാധിപത്യ സഖ്യം എം പി മാര്‍ക്ക് അത്താഴ വിരുന്നും നല്‍കി. രാത്രി എട്ടേകാലിനാണ് വിരുന്ന് ഉദ്ദേശിച്ചിരുന്നതെങ്കിലും ചര്‍ച്ചയും വോട്ടെടുപ്പും കഴിയാന്‍ വൈകിയതുകൊണ്ട് വിരുന്നും വൈകി. അര്‍ത്ഥരാത്രിയില്‍ നടന്ന വിരുന്നില്‍ 125 എം പിമാരാണ് പങ്കെടുത്തത്.

രണ്ട് ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ചൊവാഴ്ച അര്‍ദ്ധരാത്രി പ്രധാനമന്ത്രിയുടെയും സോണിയാഗാന്ധിയുടെയും പ്രസംഗങ്ങള്‍ക്ക് ശേഷമാണ് പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നത്. ഐ.എഫ്.ഡി.പി എം.പി. പപ്പുയാദവ് ഒഴികെയുള്ള എന്‍.ഡി.എ സഖ്യകക്ഷികളുടെ എം.പിമാരെല്ലാം സര്‍ക്കാറിനൊപ്പം നിന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറും എ.ഐ.എ.ഡി.എം.കെയും നാഷണല്‍ കോണ്‍ഫറന്‍സും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

അവിശ്വാസ പ്രമേയ ചര്‍ച്ചാ വേളയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ കഴിഞ്ഞ കലത്ത ഭരണം അമ്പേ പരാജയമാണെന്ന്കാണിയ്ക്കാനാണ് ശ്രമിച്ചത്. ഭരണപക്ഷം പ്രധാനമായും സോണിയാ ഗാന്ധിയെ എതിര്‍ക്കാനാണ് ശ്രമിച്ചത്. സോണിയാഗാന്ധിക്കെതിരെ ഭരണപക്ഷവും പ്രധാനമന്ത്രി വാജ്പേയിക്കെതിരെ പ്രതിപക്ഷവും നടത്തിയ ആക്രമണങ്ങള്‍ നിരവധി തവണ വാക്കേറ്റത്തിനിട നല്‍കി.

ഓഗസ്റ് 19 ചൊവാഴ്ച രാഷ്ട്രീയ ജനതാ ദള്‍ നേതാവ് അടിയന്തരാവസ്ഥ ക്കാലത്ത് സര്‍ക്കാരിനയച്ച കത്തിന്റെ പ്രതി ഹാജരാക്കാന്‍ ശ്രമിച്ചത് ബഹളത്തിന് വഴിവച്ചു. സ്പീക്കര്‍ കത്ത് മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിച്ചില്ല.

അവിശ്വാസം പരാജയപ്പെട്ടത് സര്‍ക്കാര്‍ മുമ്പത്തേതിനേക്കാള്‍ ശക്തമായിരിക്കുകയാണെന്നതിനുള്ള തെളിവാണെന്നാണ് ബി.ജെ.പി അവകാശം.

രാത്രി പതിനൊന്ന് മണിയ്ക്കാണ് പ്രധാനമന്ത്രി വാജ്പേയി പ്രസംഗം തുടങ്ങിയത്. ദേശീയ മുന്നണി ഗവണ്‍മെന്റ് ബലഹീനമായ അവിശ്വാസ പ്രമേയത്തിന് മുന്നില്‍ തകരുകയില്ലെന്നും കാലാവധി പൂര്‍ത്തിയാക്കുമെന്നും അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി പറഞ്ഞു.

പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെയുള്ള പ്രതിപക്ഷ ആക്രമണങ്ങളെ പ്രധാനമന്ത്രി നേരിട്ടു. താന്‍ അഭ്യര്‍ത്ഥിച്ചിട്ടാണ് ഫെര്‍ണാണ്ടസ് തെഹല്‍കാ ആരോപണത്തിന് ശേഷം മന്ത്രിസഭയിലേക്ക് തിരിച്ച് വന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കുന്നതില്‍ പ്രധാനമന്ത്രി വാജ്പേയി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X