അയോധ്യ കേസ്: അദ്വാനിക്ക് നോട്ടീസ്
ദില്ലി: അയോധ്യാ കേസില്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിക്കും കേന്ദ്ര മാനുഷികവിഭവശേഷി മന്ത്രി മുരളിമനോഹര്‍ ജോഷിക്കും മറ്റ് ബി ജെ പി, വി എച്ച്പി നേതാക്കള്‍ക്കും സി ബി ഐക്കും സുപ്രിം കോടതി സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച നോട്ടീസയച്ചു.
അയോധ്യ കേസില്‍ മെയ് 30ന് സി ബി ഐ റായ്ബറേലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രിം കോടതി നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായത്. അഭിഭാഷകനായ വജാഹദ് അന്‍സാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ബി ജെ പി നേതാക്കളായ ഉമാഭാരതി, വിനയ് കത്യാര്‍, വി എച്ച് പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണുഹരി ഡാല്‍മിയ എന്നിവര്‍ക്കും നോട്ടീസ് അയച്ചു.
അതിനിടെ അയോധ്യാ കേസ് വിചാരണം റായ്ബറേലി കോടതിയിലേക്ക് മാറ്റിയത് ശരിവയ്ക്കുന്ന സുപ്രിം കോടതിയുടെ നേരത്തെേയുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ മറ്റൊരു ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു. ജസ്റിസുമായ എസ്. രാജേന്ദ്രബാബു, കെ. ജി. ബാലകൃഷ്ണന്‍, അരുണ്‍ കുമാര്‍ എന്നിവരുള്‍പ്പെട്ടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് വിചാരണ റായ്ബറേലി കോടതിയിലേക്ക് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി മായാവതിയാണ്. 2002 സപ്തംബറിലായിരുന്നു ഉത്തരവ്.












Click it and Unblock the Notifications