Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീംകോടതി ഓഹരിവിറ്റഴിയ്ക്കല്‍ തടഞ്ഞു

ദില്ലി: എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ പെട്രോളിയം കമ്പനികളെ സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞു. പാര്‍ലമെന്റിന്റെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമേ ഈ കമ്പനികളുടെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്ക്കാവൂ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

ജസ്റിസുമാരായ എസ്. രാജേന്ദ്രബാബു, ജി.പി. മാതുര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ കമ്പനികളുടെ സ്വകാര്യവല്ക്കരണപ്രക്രിയ നിര്‍ത്തിവയ്ക്കുമെന്ന് ഓഹരിവിറ്റഴിയ്ക്കല്‍ മന്ത്രാലയം അറിയിച്ചു.

ഭാവിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും ഓഹരിവിറ്റഴിയ്ക്കല്‍ മന്ത്രാലയം അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നീ കമ്പനികളുടെ വില വന്‍തോതില്‍ ഇടിഞ്ഞു. മറ്റ് ചില പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവിലയിലും കാര്യമായ കുറവുണ്ടായി.

സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ്, സിപിഎം, സമാജ്വാദി പാര്‍ട്ടി എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ഈ കമ്പനികളുടെ സ്വകാര്യവല്ക്കരണത്തെ ലോക്സഭയിലും രാജ്യസഭയിലും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓഹരിവിറ്റഴിയ്ക്കല്‍ മന്ത്രി അരുണ്‍ ഷൂറി രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+