Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസ് എച്ച്-1ബി വിസകള്‍ വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: ഉന്നതയോഗ്യതയുള്ള വിദേശ ജീവനക്കാര്‍ക്ക് നല്‍കുന്ന എംപ്ലോയ്െമെന്റ് വിസയുടെ എണ്ണം യു എസ് 1,95,000ല്‍ നിന്ന് 65,000 ആയി വെട്ടിക്കുറച്ചു.

ഇത് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവും, സാങ്കേതികവിദ്യാമേഖലയിലെ തൊഴിലുടമകള്‍ ഈ നീക്കം തങ്ങളെയും സമ്പദ് വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന്ചൂണ്ടിക്കാട്ടുന്നു.

എല്ലാ സാമ്പത്തികവര്‍ഷവും നല്‍കുന്ന എച്ച്1-ബി വിസകളുടെ എണ്ണത്തെയാണ് ഈ മാറ്റം ബാധിക്കുക. ഏഷ്യയില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നും സാങ്കേതികവിദ്യയില്‍ വിദഗ്ധരായവരെ യു എസിലേക്ക് കൊണ്ടുവരാനാണ് ഈ വിസ ഉപയോഗിക്കുന്നത്.

സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഈ പ്രശ്നത്തില്‍ കവിഞ്ഞയാഴ്ച വാദം കേട്ടിരുന്നു. യു എസിലെ ഉന്നത യോഗ്യതയുള്ള വിദഗ്ധര്‍ക്ക് ജോലിയില്ലാതെ വരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് അധികൃതര്‍ പറയുന്നത്. ജോലിയില്ലാത്ത യു എസ് വിദഗ്ധരെ സഹായിക്കുക എന്നതാണ് വിസകള്‍ വെട്ടിക്കുറച്ചതിന് പിന്നിലെ ലക്ഷ്യം.

അതേ സമയം ഉന്നതയോഗ്യതയും വൈദഗ്ധ്യവുമുള്ള അമേരിക്കന്‍ ജീവനക്കാര്‍ ആവശ്യത്തിലില്ലാത്തതിനാല്‍ എച്ച്-1 ബി വിസ ഉപയോഗിച്ച് വിദേശീയരെ യു എസിലേക്ക് കൊണ്ടുവരണമെന്നാണ് ഐ ടി കമ്പനികളുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+