Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുര്‍മന്ത്രവാദത്തിനും ഒരു മന്ത്രി ! ! !

ദില്ലി: ദുര്‍മന്ത്രവാദം തലയ്ക്കടിച്ചാല്‍ പിന്നെ രക്ഷയില്ല. അതാണ് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി സഞ്ജയ് പസ്വാന് സംഭവിച്ചിരിക്കുന്നത്.

അദ്ദേഹം മാനവശേഷി വികസനത്തേക്കാള്‍, ഊണിലും ഉറക്കത്തിലും ചിന്തിയ്ക്കുന്നത് ദുര്‍മന്ത്രവാദത്തെയും ദുര്‍മന്ത്രവാദികളെയും കുറിച്ചാണ്. താന്‍ അധികാരത്തില്‍ നിന്ന് പോകും മുമ്പ് നാടുനീളെ ദുര്‍മന്ത്രവാദം പരത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ദില്ലിയില്‍ തന്നെ ഇപ്പോള്‍ പസ്വാന്റെ വകുപ്പിനെക്കുറിച്ച് എല്ലാവര്‍ക്കും സംശയമാണ്- മാനവശേഷി വികസനമാണോ അതോ ദുര്‍മന്ത്രവാദമോ?ഇങ്ങിനെ ചിന്തിയ്ക്കുന്നതില്‍ തെറ്റില്ല. കാരണം ദുര്‍മന്ത്രവാദത്തിന് വേണ്ടി പസ്വാന്‍ കഠിനാധ്വാനമാണ് ചെയ്യുന്നത്. ദുര്‍മന്ത്രവാദത്തെ സ്കൂള്‍ പാഠ്യവിഷയമാക്കാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ അദ്ദേഹം. ഇതിനെതിരെ കോടതിയില്‍ എത്തിയിട്ടുള്ള ഹര്‍ജികള്‍ക്കൊന്നും പസ്വാന്‍ പുല്ലുവില കല്പിക്കുന്നില്ല.

സ്കൂള്‍ സിലബസില്‍ ഒരു പുതിയ വിഷയമായി മന്ത്രവാദത്തെ ഉള്‍പ്പെടുത്തണമെന്ന് ഗൗരവമായി ചിന്തിച്ചുവരികയാണെന്ന് സഞ്ജയ് പസ്വാന്‍ പറയുന്നു. ദുര്‍മന്ത്രവാദികളുടെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഈ വിഷയമെന്നും പസ്വാന്‍ പറയുന്നു.

51 ദുര്‍മന്ത്രവാദികളെ ആദരിച്ചതിന്റെ പേരിലുള്ള വിവാദത്തില്‍ നിന്ന് സഞ്ജയ് പസ്വാന്‍ തലയൂരിവരുന്നതേയുള്ളൂ. ഈയിടെ ദുര്‍മന്ത്രവാദികളെ ആദരിയ്ക്കുന്ന ചടങ്ങില്‍ പസ്വാനും മന്ത്രവാദികള്‍ക്കൊപ്പം വാളും ചിലമ്പും പിടിച്ച് തുള്ളുകയും ചെയ്തു. ഇതേക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നെങ്കിലും പസ്വാന് കുലുക്കമില്ല.

ദുര്‍മന്ത്രവാദം പാഠ്യവിഷയമാക്കിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന നേട്ടം ചില്ലറയല്ലെന്ന് മന്ത്രി പറയുന്നു : കുട്ടികള്‍ക്ക് ഇന്ത്യയുടെ ചിരപുരാതന ചികിത്സാരീതികളെക്കുറിച്ച് അറിവുണ്ടാകും. ഇത്രയും പോരെ.

ദുര്‍മന്ത്രവാദം പാഠ്യവിഷയമാക്കുക മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും ദുര്‍മന്ത്രവാദം കാത്തുസൂക്ഷിയ്ക്കാന്‍ പ്രത്യേകം സ്ഥാപനങ്ങള്‍ തുടങ്ങാനും മന്ത്രിയ്ക്ക് ഉദ്ദേശമുണ്ട്. ദുര്‍മന്ത്രവാദികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിയ്ക്കാന്‍ ഒരു ദേശീയവേദി സ്ഥാപിയ്ക്കുമെന്നും സഞ്ജയ് പസ്വാന്‍ അവകാശപ്പെടുന്നു.

തമാശ ഇതല്ല. പസ്വാന്‍ ചുമതല വഹിയ്ക്കുന്ന മന്ത്രാലയത്തിന് തന്നെയാണ് ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെയും ചുമതല. അന്ധവിശ്വാസത്തിനെതിരെ പോരാടാന്‍ വര്‍ഷം തോറും ആറ് കോടി രൂപയാണ് ഈ വകുപ്പ് ചെലവിടുന്നത്. പിശാച് ബാധിച്ചുവെന്ന് പറഞ്ഞ് ഓരോ വര്‍ഷവും ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ദുര്‍മന്ത്രവാദികള്‍ നൂറുകണക്കിന് സ്ത്രീകളെയാണ് കൊല്ലുന്നത്. എന്നാല്‍ പസ്വാന് ഈ വാദമുഖങ്ങളൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ദുര്‍മന്ത്രവാദികള്‍ എന്ന് വിളിയ്ക്കപ്പെടുന്നവര്‍ ചെയ്യുന്നത് ശുദ്ധസയന്‍സാണെന്നാണ് പസ്വാന്റെ വാദം.

എന്തെങ്കിലും വഴിയുണ്ടെങ്കില്‍ രാജ്യത്ത് മന്ത്രവാദത്തിനായി പ്രത്യേകം കോളെജുകളും സ്കൂളുകളും എന്തിന് സര്‍വകലാശാലകള്‍ വരെ സ്ഥാപിയ്ക്കുമെന്നും പസ്വാന്‍ തുറന്നടിയ്ക്കുന്നു. ഗ്രാമങ്ങളിലുള്ള സ്വീകാര്യത കണക്കിലെടുത്ത് ദുര്‍മന്ത്രവാദം പോലുള്ള ചികിത്സാസംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടക്കണമെന്നും പസ്വാന്‍ വാദിയ്ക്കുന്നു.

താന്‍ ദുര്‍മന്ത്രവാദികളെ ആദരിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരെ പസ്വാന്‍ വെറുതെ വിടാന്‍ തയ്യാറല്ല: ഇത്തരം ആളുകള്‍ പുരോഗമന വാദികളല്ല. കപടപുരോഗമനവാദികളാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ അറിവുകള്‍ അവര്‍ക്ക് നല്ല വശമാണ്. പക്ഷെ ഇന്ത്യയെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. - ഫിസിക്സ് ബിരുദ ധാരിയും രാഷ്ട്രീയത്തിന് മുമ്പ് കോളെജ് അദ്ധ്യാപകനുമായ പസ്വാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+