കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളയില്‍ കീടനാശിനി, ചോക്ലേറ്റില്‍ കീടം

  • By Super
Google Oneindia Malayalam News

മുംബൈ: ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്പന്നങ്ങള്‍ ഓരോന്നായി വിപണിയില്‍ പ്രതിസന്ധി നേരിടുന്നു. കോളയിലെ കീടനാശിനിയുടെ കഥ അവസാനിയ്ക്കും മുമ്പ് കാഡ്ബറിസ് കമ്പനിയുടെ ഡയറി മില്‍ക്ക് ചോക്ലേറ്റാണ് പ്രശ്നത്തിലായിരിയ്ക്കുന്നത്.

കോളയില്‍ കീടനാശിനി ആണെങ്കില്‍ ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ കീടങ്ങളാണ് കണ്ടെത്തിയിരിയ്ക്കുന്നത്.

പരിശോധനയ്ക്കയച്ച കാഡ്ബറി ചോക്ലേറ്റുകളില്‍ കീടങ്ങളുടെ അംശങ്ങള്‍ കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനാല്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ഉത്തം ഖോബ്രഗഡെ പറഞ്ഞു. പരിശോധനയില്‍ ജീവനുള്ള ഒരു കീടത്തെയും ചത്ത രണ്ട് കീടത്തെയും കണ്ടെത്തിയിരുന്നു.

പൂനയിലെ ഫാക്ടറിയില്‍ ഉണ്ടാക്കിയ ചോക്ലേറ്റിലാണ് കീടങ്ങളെ കണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. അന്ധേരിയില്‍ ഒരു കടയില്‍നിന്ന് വാങ്ങിയ കാഡ്ബറീസ് ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഈ ബ്രാന്റിലുള്ള ചോക്ലേറ്റുകള്‍ മുഴുവന്‍ കണ്ടുകെട്ടാന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അധികാരികള്‍ ഉത്തരവിട്ടിരുന്നു.

പുഴുവിനെ കണ്ടെത്തിയ ചോക്ലേറ്റിന്റെ ബാച്ച് നമ്പറിലെ മറ്റ് ഉല്‍പന്നങ്ങള്‍ പരിശോധിച്ചതിലും കീടങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കമ്പനി വക്താക്കള്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പുണെയിലും കാഡ്ബറീസ് ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കച്ചവടക്കാര്‍ ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമിടയില്‍ സൂക്ഷിച്ചതിനാലാണ് ചോക്ലേറ്റില്‍ പുഴു വരാന്‍ കാരണമായതെന്നായിരുന്നു കമ്പനി വക്താക്കളുടെ മറുപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X