ടൂണ്‍സ് ആഘോഷം തുടങ്ങി
തിരുവനന്തപുരം: ടൂണ്‍സ് അനിമേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നാല് ദിവസം നീളുന്ന അനിമേഷന്‍ ആഘോഷം നവമ്പര്‍ നാല് ചൊവാഴ്ച തുടങ്ങി.
പാവക്കൂത്തിന്റെ സാധ്യത അനിമേഷന്‍ കലാകരന്‍മാര്‍ ഉപയോഗിക്കാന്‍ ശ്രമിയ്ക്കണമെന്ന് പ്രമുഖ അനിമേഷന്‍ വിദഗ്ധന്‍ സഞ്ജിത് ഘോഷ് പറഞ്ഞു. മേളയുടെ ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് മാസ്ററുമായി മുഖാമുഖം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവക്കൂത്തിന്റെ ശൈലി ഉപയോഗിച്ച് താന്‍ ഇ-ടീവിയ്ക്കായി പഞ്ചതന്ത്രം കഥ സൃഷ്ടിച്ച കാര്യം സഞ്ജിത് ഘോഷ് പറഞ്ഞു.
പിനോച്ചിയോ എന്ന ഇറ്റലിയിലെ പ്രമുഖ കഥാപരമ്പരയും പാവക്കൂത്ത് ശൈലിയില്‍ അവതരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കാര്യവും അദ്ദേഹം വിവരിച്ചു. അന്താരാഷ്ട്ര ത്രിഡി അനിമേഷന്‍ രംഗത്തെ പ്രമുഖ കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത് ചെലവ് കുറഞ്ഞതുകൊണ്ടുമാത്രമല്ല, ഗുണനിലവാരം ഉള്ളതുകൊണ്ടുകൂടിയാണെന്ന് ചടങ്ങില്‍ സംസാരിച്ച ജോണ്‍ കാരി പറഞ്ഞു. ത്രീഡി അനിമേഷനിലുള്ള ഇപ്പോഴത്തെ താല്പര്യം താല്ക്കാലികമാണെന്നും ജോണ്‍ കാരി പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.കെ. രാജീവ് കുമാര്‍ സംസാരിച്ചു. കേന്ദ്രമന്ത്രി പി.സി. തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലാണ് ആഘോഷം നടക്കുന്നത്. നവമ്പര്‍ ഏഴിനാണ് സമാപനം.