കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്പന നേടാന്‍ ഇളനീര്‍ രുചിയുള്ള പാനീയവുമായി കൊക്ക കോള

  • By Staff
Google Oneindia Malayalam News

പാലക്കാട്: വില്പന നേടാന്‍ ഇളനീര്‍ രുചിയുള്ള പാനീയം വില്‍ക്കാന്‍ കൊക്ക കോള കമ്പനി തയ്യാറെടുക്കുന്നു.

തുടരെ തുടരെ വരുന്ന ആരോപണങ്ങള്‍ കൊക്ക കോളയുടെ വില്പന കുറച്ചൊന്നുമല്ല ഇടിച്ചത്. ആ വൈതരണി എങ്ങനെ മറികടക്കാമെന്നാണ് കമ്പനി ശ്രമിയ്ക്കുന്നത്. കുറേക്കാലമായി ആലോചിച്ചിരുന്ന തന്ത്രം പയറ്റാനായി പുറപ്പെടുകയാണ് പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി.

ഇളനീര്‍ സ്വാദുള്ള പാനീയം പുറത്തിറക്കാനാണ് കമ്പനിയുടെ പരിപാടി. ഇത് പ്രകൃതിയില്‍ നിന്നുള്ള ഇളനീരിന്റെ വെള്ളം അല്ലെന്ന് ഓര്‍മ്മിയ്ക്കുക. വെള്ളത്തില്‍ ഇളനീര്‍ സ്വാദുള്ള രാസ പദാര്‍ത്ഥം ചേര്‍ത്തായിരിയ്ക്കും ഇത് ഉണ്ടാക്കുക. എന്നാല്‍ വളരെ ചെറിയ ഒരു അളവില്‍ ശരിയ്ക്കുമുള്ള ഇളനീര്‍ വെള്ളവും ഇതില്‍ ചേര്‍ക്കും. അങ്ങനെ ഇളനീര്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതുകൊണ്ട് കേരളത്തിലെ കര്‍ഷകരെ രക്ഷിയ്ക്കുന്നെന്ന ന്യായം പറഞ്ഞ് കൂടുതല്‍ ജനപ്രീതി നേടാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

കോള പാനീയങ്ങളിലും ഖരമാലിന്യത്തിലും മാരകവിഷാംശം ഉണ്ടെന്ന് സര്‍ക്കാര്‍തന്നെ സമ്മതിച്ചതിനിടെയാണ് ഈ നീക്കം. പ്ലാച്ചിമടയിലെ പ്ലാന്റില്‍ ഇതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപകസംഗമത്തിലാണ് കൊക്കകോള കമ്പനിക്ക് കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ എന്നിവ കുപ്പിയിലാക്കി വില്‍ക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 30 കോടിയുടെ പദ്ധതിക്ക് കെ.എസ്.ഐ.ഡി.സി.യുമായി ഒപ്പുവയ്ക്കുകയും ചെയ്തു.

രാസ പദാര്‍ത്ഥം ചേര്‍ത്താണ് ഇളനീരിന്റെ രുചി ഉണ്ടാക്കുന്നതെന്ന് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയിലെ റിട്ടയേര്‍ഡ് ഡീന്‍ പ്രൊഫ. ചാമി പറയുന്നു. ഇതിന് വളരെ കുറച്ച് ഇളനീര്‍ മാത്രമേ ആവശ്യമുള്ളു. മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി (ഡി.എഫ്.ആര്‍.സി.) തയ്യാറാക്കിയ പാനീയ ഫോര്‍മുലയാണ് ഇതിനായി ഉപയോഗിയ്ക്കാന്‍ കൊക്ക കോള കമ്പനി ഉദ്ദേശിയ്ക്കുന്നത്.

കൊക്ക കോള കമ്പനിയ്ക്ക് ഈ പാനീയം ഉണ്ടാക്കി വില്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ കേരള കാര്‍ഷീക സര്‍വകലാശാല തയ്യാറാക്കിയ കേരസുധ എന്ന പാനീയം വ്യാവസായിക അടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X