കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡ്സ് പരത്തുന്നത് വിവാഹിതരായ പുരുഷന്മാര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ എയ്ഡ്സ് രോഗം പരത്തുന്നത് കൂടുതലും വിവാഹിതരായ പുരുഷന്മാരാണെന്ന് പഠനത്തില്‍ കണ്ടെത്തി.

വേശ്യകളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം പുലര്‍ത്തുന്നതാണ് രോഗം കൂടുതല്‍ ആളുകളിലേയ്ക്ക് പടരാന്‍ കാരണമാകുന്നത്. മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്ഡ ഗേറ്റ്സും നടത്തുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.

2002 ല്‍ മാത്രം ആറു ലക്ഷത്തിപതിനായിരം പേര്‍ക്ക് എച്ച്.ഐ.വി. ബാധയുണ്ടായി. ഇന്ത്യയിലെ എയ്ഡ്സ് രോഗബാധിതരുടെ എണ്ണം 45 ലക്ഷമാണ്. എയ്ഡ്സ് ബാധിതര്‍ ഏറ്റവുമധികമുള്ള ലോകത്തെ രണ്ടാമത്തെ രാഷ്ട്രമാണ് ഇന്ത്യ. ദക്ഷിണാഫ്രീക്കയിലാണ് ഏറ്റവും അധിക എയ്ഡ്സ് രോഗബാധിതര്‍ ഉള്ളത്.

അപചരിതരുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സരുക്ഷാ മാര്‍ഗ്ഗമായി ഉറകള്‍ ഉപയോഗിയ്ക്കാത്തതാണ് രോഗം പടരാന്‍ പ്രധാന കാരണം. 85 ശതമാനം പേരിലും രോഗം വരാന്‍ കാരണമായത് ഈ അശ്രദ്ധയാണ്. കച്ചവടക്കാര്‍, സേവനമേഖലയിലുള്ളവര്‍, ഹോട്ടല്‍ ജോലിക്കാര്‍ എന്നിവര്‍ വഴിയാണ് രോഗം അധികവും പടരുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു ശതമാനത്തോളം മാത്രമാണ് മുലപ്പാലില്‍കൂടി എയ്ഡ്സ് പകരുന്നത്. സിറിഞ്ചുകളിലൂടെ രോഗം പകരുന്നതും മൂന്നു ശതമാനമേ ഉണ്ടാകൂ.ഇന്ത്യയിലെ എയ്ഡ്സ് ബോധവത്കരണ പരിപാടികള്‍ക്കായി ഫൗണ്ടേഷന്‍ 20 കോടി ഡോളര്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X