കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്ത്രേല്യ 9ന് 323

  • By Staff
Google Oneindia Malayalam News

ബ്രിസ്ബേന്‍: ആദ്യ ടെസ്റില്‍ ആദ്യദിവസത്തെ തളര്‍ച്ചയില്‍ നിന്നും ഇന്ത്യ കളിയിലേക്ക് മടങ്ങിവന്നു. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ ടീമിന് മുമ്പില്‍ പതറുന്ന ആസ്ത്രേല്യയെയാണ് കണ്ടത്.

മഴ മൂലം ഇടയ്ക്ക് ഒഴുക്ക് നഷ്ടപ്പെട്ട കളിയില്‍ ഇപ്പോള്‍ ആസ്ത്രേല്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 323 എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രണ്ട്വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടിയ ആസ്ത്രേല്യയ്ക്ക് വെള്ളിയാഴ്ച പരിക്കേല്പിച്ചത് അജിത് അഗാര്‍ക്കറുടെയും സഹീര്‍ഖാന്റെയും ശക്തമായ ബൗളിംഗാണ്. വെറും 61 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് ആസ്ത്രേല്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.

ഇന്ത്യയുടെ പേസ് ബൗളിംഗ് ആക്രമണം മോശമല്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്ന സഹീര്‍ഖാന്റെയും അജിത് അഗാര്‍ക്കറുടെയും. ഒപ്പം ഇന്ത്യയുടെ ഫീല്‍ഡിംഗും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ആസ്ത്രേല്യയുടെ വന്‍സ്കോറിലേക്കുള്ളകുതിപ്പ് അവസാനിപ്പിക്കാനായി. സഹീര്‍ഖാന്‍ അഞ്ച് വിക്കറ്റെടുത്തു.

സെഞ്ച്വറി നേടി ക്രീസില്‍ അതിമാനുഷനായി വളര്‍ന്നുകൊണ്ടിരുന്ന ജസ്റിന്‍ ലാംഗറെയാണ് രാവിലെ അജിത് അഗാര്‍ക്കര്‍ ഒരു ഇന്‍സ്വംഗ് പന്തില്‍ കുടുക്കിയത്. ലാംഗര്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ് മത്സരങ്ങള്‍ക്ക് ശേഷം വിരമിയ്ക്കുമെന്ന് പ്രഖ്യാപിച്ച ക്യാപ്റ്റന്‍ സ്റീവ് വോ മൈതാനത്തിലേക്കിറങ്ങുമ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. പക്ഷെ സ്റീവ് വോയും ഡാമിയന്‍ മാര്‍ട്ടിനും മൂന്നാം റണ്ണിനായി ഓടുമ്പോള്‍ സംഭവിച്ച ധാരണാപ്പിശക് മുതലെടുത്ത് ഹര്‍ഭജന്‍ ഡാമിയന്‍ മാര്‍ട്ടിനെ റണ്ണൗട്ടാക്കി. തുടര്‍ന്ന് സഹീര്‍ഖാന്റെ പന്തില്‍ സ്റീവ് വോ ഹിറ്റ് വിക്കറ്റായി പുറത്തായി. ലഞ്ചിന് പിരിയുമ്പോള്‍ ആസ്ത്രേല്യയുടെ സ്കോര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 275.

ലഞ്ചിന് ശേഷം മഴ അല്പനേരം കളിമുടക്കി. പിന്നീട് കളി പുനരാരംഭിച്ചപ്പോള്‍ ആസ്ത്രേല്യയ്ക്ക് അടുത്ത ആഘാതം സംഭവിച്ചു. സഹീര്‍ഖാന്റെ പന്തില്‍ ആദം ഗില്‍ക്രിസ്റിനെ ലക്ഷ്മണ്‍ ക്യാച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ആസ്ത്രേല്യയുടെ സ്കോര്‍ ആറിന് 296. അധികം വൈകാതെ അഗാര്‍ക്കറുടെ പന്തില്‍ ലക്ഷ്മണ്‍ തന്നെ ബിച്ചെലിന്റെയും ക്യാച്ചെടുത്തു. ആസ്ത്രേല്യ ഇപ്പോള്‍ 7ന് 302 റണ്‍സ്. ഗില്ലെസ്പിയെ ഹര്‍ഭജന്‍ റണ്ണൗട്ടാക്കി. കാറ്റിച്ച് സഹീര്‍ഖാന്റെ പന്തില്‍ പാര്‍ത്ഥിവ്പട്ടേലിന് ക്യാച്ച് നല്കി. ഇതോടെ ആസ്ത്രേല്യയുടെ സ്കോര്‍ 9ന് 323.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X