ഛത്തീസ്ഗഢില്‍ രമണ്‍സിങ്ങ് മുഖ്യമന്ത്രിയാവും
റായ്പൂര്‍: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രമണ്‍സിങ്ങ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാവും.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ഛത്തീസ്ഗഢില്‍ ആര് മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും ദിലീപ് സിംഹ് ജുദേവ് മുഖ്യമന്ത്രിയാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ജുദേവ് ടേപ്പ് പ്രശ്നം വിവാദമായത് അദ്ദേഹത്തിനുള്ള സാദ്ധ്യത ഇല്ലാതാക്കി. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബി ജെ പി അദ്ധ്യക്ഷനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
പാര്‍ട്ടി ഇത്തരത്തില്‍ മികച്ച വിജയം നേടുമെന്നും ബി ജെ പി നേതൃത്ത്വം പ്രതീക്ഷിച്ചിരുന്നില്ല. രാജനന്ദ് ഗാവില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ രമണ്‍സിങ്ങ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹത്തിന് റുമാസത്തിനുള്ളില്‍ഉപതിരഞ്ഞെടുപ്പിലൂടെനിയമസഭയിലെത്തേണ്ടിവരും.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ സാന്നിധ്യത്തില്‍ നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ ജനറല്‍ സെക്രട്ടറി സഞ്ജയ്ജോഷിയും മുന്‍ കേന്ദ്രമന്ത്രി ദിലീപ് സിങ്ങ് ജുദേവും കേന്ദ്രമന്ത്രി രമേശ് ബൈസും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications