കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേങ്ങയ്ക്കും റബറിനും നെല്ലിനും വില കൂടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനവിളകള്‍ക്ക് വീണ്ടും വില കൂടുന്നതോടെ കാര്‍ഷിക മേഖല ഒരു അതിജീവനത്തിന്റെ ഘട്ടത്തിലാണെന്ന് കേരള സര്‍വകലാശാലയുടെ ധനശാസ്ത്ര വകുപ്പ് നടത്തിയ പഠനം വിലയിരുത്തുന്നു.

കേരളത്തില്‍ കൃഷി ചെയ്യുന്ന വിളകളുടെ 57 ശതമാനത്തോളം വരുന്ന തേങ്ങ, റബര്‍, നെല്ല് എന്നിവയുടെ വില വീണ്ടും കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. ഡോ. ബി. എ. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് പഠനം നടത്തിയത്.

2002 ഏപ്രില്‍ മുതല്‍ തേങ്ങ, റബര്‍, നെല്ല് എന്നീ വിളകളുടെ വില കൂടിയിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. മുഖ്യവിളകളുടെ വില കൂടുന്നതോടെ കാര്‍ഷിക മേഖല വീണ്ടും സജീവമായതായി പഠനത്തില്‍ പറയുന്നു.

തേങ്ങയുടെ വില 2002 ഏപ്രിലിലെ വില 3.61 രൂപയായിരുന്നത് 2003 ഏപ്രിലില്‍ 4.90 രൂപയായി കൂടി. നവംബറില്‍ ഇത് 6.04 രൂപയായി. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ തേങ്ങയുടെ വില ഏറ്റവും കൂടിയത് 2003 ജൂലൈയ്ക്കും നവംബറിനും ഇടയിലാണ്. സംസ്ഥാനത്തെ തേങ്ങയുടെ ശരാശരി വില 6.04 ആണെങ്കിലും പാലക്കാട്, ഇടുക്കി, എറണകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ ഏഴ് രൂപ വരെ തേങ്ങയ്ക്ക് വിലയുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും വിലക്കുറവ്.

തിരുവനന്തപുരം ജില്ലയില്‍ നോണ്‍ഗ്രേഡഡ് റബര്‍ ഷീറ്റിന് കിലോഗ്രാമിന് 2002 ഏപ്രില്‍ 27 രൂപയായിരുന്ന സ്ഥാനത്ത് 2003 ഏപ്രില്‍ ആവുമ്പോഴേക്കും 45 രൂപയായി കൂടി. നവംബറില്‍ 48. 25 രൂപയായി.

2002 സപ്തംബറില്‍ നെല്ലിന് ക്വിന്റലിന് 669 രൂപയായിരുന്നു. 2003 ജനവരിയില്‍ വില 672 രൂപയായി കൂടി. സപ്തംബറില്‍ 698 രൂപയായി വര്‍ധിച്ചു. തേങ്ങയും റബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ നെല്ലിന് നേരിയ വിലക്കൂടുതലേ ഉണ്ടായുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X