കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് നിരോധനത്തിനെതിരെ സി ഐ ടി യു സംയുക്ത സമരത്തിന്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ജീവനക്കാര്‍ക്കും പണിമുടക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയ്ക്കെതിരെ സംയുക്ത സമരം നയിയ്ക്കാന്‍ ട്രേഡ് യൂണിയനുകള്‍ മുന്നോട്ട് വരണമെന്ന് സി ഐ ടി യു അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്നും സി ഐ ടി യു വ്യക്തമാക്കി. ഇതിനുള്ള തീയതി വൈകാതെ പ്രഖ്യാപിയ്ക്കും.

ചെന്നൈയില്‍ നടക്കുന്ന പതിനൊന്നാമത് സി ഐ ടി യു ദേശീയ സമ്മേളനത്തിന്റെ ആദ്യ ദിവസ സമ്മേളനത്തിന്റെ ഒടുവില്‍ ജനറല്‍ സെക്രട്ടറി ഡാ. എം. കെ. പാണ്ഡെയാണ് ഇത് വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവിനെതിരെ പണിമുടക്കാനുള്ള തീയതി മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടി ആലോചിച്ചായിരിയ്ക്കും തീരുമാനിയ്ക്കുക.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങളേയും സി ഐ ടി യു വിമര്‍ശിച്ചു. സമ്മേളനത്തിലെ ആദ്യ യോഗത്തില്‍ തന്നെ ജയലളിതയ്ക്കെതിരെ പ്രമേയം പാസാക്കി. ജയലളിത സാധാരണ ജനങ്ങള്‍ക്ക് എതിരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍, ജനങ്ങളുടെ ജനാധിപത്യപരമായ തൊഴില്‍ അവകാശങ്ങള്‍ക്ക് എതിരെ നടത്തുന്ന നീക്കങ്ങള്‍ എന്നിവയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു പ്രമേയം.

സി ഐ ടി യു പ്രസിഡണ്ട് ഇ. ബാലാനന്ദനായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷന്‍. 1.7 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിട്ട ജയലളിതയുടെ നടപടി ചരിത്രത്തില്‍ തന്നെ ആദ്യമായുള്ളതാണ്. ബാലാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X