Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുദേവ്: അന്വേഷണത്തില്‍ ഇടപെടില്ലെന്ന് വാജ്പേയി

ദില്ലി: കേന്ദ്രമന്ത്രി ദിലീപ് സിംഗ് ജുദേവ് കൈക്കൂലി വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് സിബിഐ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി വാജ്പേയി. അന്വേഷണത്തില്‍ ഒരു നിലയ്ക്കും ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 10 ബുധനാഴ്ച സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ സത്യം ഉടന്‍ പുറത്തുവരുമെന്നും നിയമം അതിന്റെ വഴിയ്ക്ക് നീങ്ങുമെന്നും വാജ്പേയി പാര്‍ലമെന്റിന് ഉറപ്പുനല്കി.

കേന്ദ്രമന്ത്രി ജുദേവിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി നട്വര്‍ റതേറിയയ്ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. അഴിമതി സംബന്ധിച്ച എല്ലാ ആരോപണങ്ങളും കാര്യമായി അന്വേഷിയ്ക്കണമെന്നത് തന്റെ സര്‍ക്കാരിന്റെ നയമാണ്.- വാജ്പേയി പറഞ്ഞു.

സിബിഐ ഈ അഴിമതിയാരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്തായിരുന്ന താന്‍ മടങ്ങിയെത്തിയാലുടന്‍ ജുദേവ് അഴിമതിക്കേസ് അന്വേഷണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ ഒമ്പത് ചൊവാഴ്ച പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രസ്താവന നടത്താത്തതില്‍ അംഗങ്ങള്‍ ക്ഷുഭിതരായിരുന്നു.

നവമ്പര്‍ 18നാണ് ഇന്ത്യന്‍ എക്സ്പ്രസ് ജുദേവ് കൈക്കൂലി വാങ്ങുന്നതായുള്ള വാര്‍ത്തയും വിസിഡി ടേപ്പിന്റെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചത്. ഒരു ആസ്ത്രേല്യന്‍ ഖനനകമ്പനിയുടെ പ്രതിനിധിയാണ് ജുദേവിന് കൈക്കൂലി നല്കിയത്. കൈക്കൂലി വാങ്ങുമ്പോള്‍ ജുദേവിന്റെ പ്രൈവറ്റ് സെക്രട്ടറിയും അടുത്തുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+