കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യമുന്നണിയിലും പ്രശ്നങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പുറമേ ഐക്യമുന്നണിയിലും പുതിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയാണ്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തന്നെയാണ് മുന്നണിയിലേയും പ്രശ്നനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ അത് അതിന്റെ പരിധി വിട്ട് പുതിയ തലങ്ങളിലേയ്ക്ക് നീങ്ങുകയാണോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

പ്രധാന പ്രശ്നം കേരളാ കോണ്‍ഗ്രസ് മാണിവിഭാഗവും പിള്ള, ജേക്കബ് വിഭാഗങ്ങളും തമ്മിലാണ്. ഇതിന് പുറമേ സി എം പി യിലെ എം. വി. രാഘവുനും മുസ്ലിം ലീഗും തമ്മിലും പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങിയിട്ടുണ്ട്.

എന്തായാലും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഐക്യമുന്നണിയിലുണ്ടാക്കിയ ഓളങ്ങള്‍ മുന്നണി ഏകോപന സമിതി യോഗം വിളിയ്ക്കാന്‍ കഴിയാത്ത നിലവരെ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇനി ഐക്യമുന്നണി യോഗം വിളിയ്ക്കുകയുള്ളു എന്നാണ് മുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.

പിള്ളയ്ക്കും ജേക്കബിനും എതിരെ നടപടി വേണമെന്ന് വരെ മാണി വിഭാഗം ആവശ്യപ്പെട്ടിരിയ്ക്കുന്നു. ഒന്നാവാന്‍ പോകുന്ന ഈ രണ്ട് കക്ഷികളേയും ഐക്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് വരെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ പിള്ള, ജേക്കബ് വിഭാഗങ്ങള്‍ വേണ്ടവണ്ണം സഹകരിച്ചില്ലെന്നതാണ് മാണിയുടെ ദേഷ്യത്തിന് പ്രധാന കാരണം.

ഇതിന് ജേക്കബ് മറുപടി പറഞ്ഞിട്ടുണ്ട്. ഐക്യമുന്നണിയില്‍ തുടരാന്‍ മാണിയുടെ ഔദാര്യം വേണ്ടെന്നായിരുന്നു ജേക്കബിന്റെ മറുപടി.

മാണിയുടെ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ എ വിഭാഗക്കാരുടെ സഹായമുണ്ടെന്നാണ് കരുതുന്നത്. ജേക്കബിനും പിള്ളയ്ക്കും കൂടി നാല് എം എല്‍ എ മാര്‍ മാത്രമേ ഉള്ളു. അവര്‍ മുന്നണിയില്‍ നിന്ന് പോയാലും പ്രശ്നം ഒന്നും ഇല്ലെന്നാണ് എ വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍.

ഇതിന് പുറമേയാണ് എം വി രാഘവന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ. അഹമ്മദ് പ്രതികരിച്ചത്. എറണാകുളത്ത് നടന്ന ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചത് മതമൗലിക വാദികളുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് രാഘവന്‍ പറഞ്ഞത്. അല്ലാതെ അത് അഹമ്മദ് പറയുന്നത് പോലെ ന്യൂന പക്ഷങ്ങള്‍ അകന്നത് കൊണ്ടല്ലെന്നും രാഘവന്‍ പറഞ്ഞിരുന്നു. ഇതാണ് അഹമ്മദിനെ ചൊടിപ്പിച്ചത്.

ഇതിന് പുറമേ കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്ത്വവുമായി ചര്‍ച്ച നടത്താന്‍ ഇ അഹമ്മദിനെ ഘടക കക്ഷികളാരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും രാഘവന്‍ പറഞ്ഞു.

ചുരുക്കത്തില്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങളേക്കാള്‍ വലുതായി വളരുകയാണ് മുന്നണിയിലെ പ്രശ്നങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X