ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനം
കൊച്ചി: കോതമംഗലത്ത് ആരംഭിച്ച ചിന്തന്‍ബൈഠക്കില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനം.
രാജഗോപാല്‍ പക്ഷക്കാരനായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ തന്നെ ശ്രീധരന്‍പിള്ളയ്ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടതാണ് ശ്രദ്ധേയമായത്. ശ്രീധരന്‍പിള്ളയെ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തത് രാജഗോപാല്‍ പക്ഷക്കാരായിരുന്നു.
കോതമംഗലം കാവേരി ടൂറിസ്റ് ഹോമില്‍ നടക്കുന്ന ചിന്തന്‍ബൈഠക്കില്‍ ദേശീയ നേതാക്കളായ പി.ബി. ആചാര്യ, വേണുഗോപാലസ്വാമി എന്നിവരും പങ്കെടുക്കുന്നുണ്ട്. ആകെ 43 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
എറണാകുളം, തിരുവല്ല തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളാണ് പ്രധാനമായും ശ്രീധരന്‍പിള്ളയ്ക്കെതിരായ വിമര്‍ശനത്തിന് കാരണമായത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിയ്ക്കാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്നതാണ് പിള്ളയ്ക്കെതിരായ മറ്റൊരു വിമര്‍ശനം. പാര്‍ട്ടിയിലെ രണ്ടാം നിരയിലുള്ളവരെ ഭാരവാഹികളാക്കി ഒന്നാം നിരക്കാരെ അവഗണിച്ചതായും പറയുന്നു. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പിള്ളയുടെ ഏകപക്ഷീയമായ തീരുമാനപ്രകാരമായിരുന്നുവെന്നും പറയുന്നു.
അഞ്ചുമാസമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചുവെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications