കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെസ്റ് സമനിലയില്‍; പരമ്പരയും

  • By Staff
Google Oneindia Malayalam News

സിഡ്നി: ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള നാലാമത്തെ ടെസ്റ് സമനിലയില്‍ അവസാനിച്ചു. ഇതോടെ നാല് ടെസ്റുകളുള്ള പരമ്പര സമനിലയിലായി.

ജയിക്കാന്‍ 443 റണ്‍സ് വേണ്ടിയിരുന്ന ആസ്ത്രേല്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അഞ്ചാം ദിവസം തുടക്കത്തില്‍ ജയം ലക്ഷ്യമാക്കി ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്മാര്‍ ആക്രമിച്ച് കളിച്ചെങ്കിലും നാല് വിക്കറ്റുകള്‍ വീണതോടെ കളി പ്രതിരോധത്തിലേക്ക് മടങ്ങി.

തന്റെ അവസാന ഇന്നിംഗ്സ് കളിച്ച സ്റീവ് വോ 80 റണ്‍സെടുത്താണ് പുറത്തായത്. കുംബ്ലെയുടെ പന്തില്‍ സച്ചിന്‍ ക്യാച്ചെടുക്കുകയായിരുന്നു. സ്റീവ് വോയുടെ അവസാന ടെസ്റ് മത്സരമായിരുന്നു ഇത്. സ്റീവ് വോ മൈതാനം വിട്ടുപോകുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ വരിയായി നിന്ന് സ്റീവ് വോയ്ക്ക് ഊഷ്മളമായ വിടവാങ്ങല്‍ നല്കി. സ്റേഡിയത്തിലും വന്‍ആരവങ്ങളായിരുന്നു.ി അവസാനിക്കുമ്പോള്‍ കാറ്റിച്ചും (77) ഗില്ലെസ്പിയും (നാല്) ആയിരുന്നു ക്രീസില്‍.

രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെ ടെസ്റില്‍ മൊത്തം 12 വിക്കറ്റുകളാണെടുത്തത്.

പരമ്പരയില്‍ ഓരോ ടെസ്റ് വീതമാണ് ഇരുടീമുകളും ജയിച്ചത്. രണ്ട് ടെസ്റുകള്‍ സമനിലയിലായി.

പരമ്പര സമനിലയിലായെങ്കിലും ആസ്ത്രേല്യന്‍ പര്യടനം ഇന്ത്യയ്ക്ക് വന്‍നേട്ടം തന്നെയാണ്. ഡ്രോയിലായ രണ്ട് ടെസ്റുകളിലും ഇന്ത്യക്കായിരുന്നു മേധാവിത്തം. ഏറെ കാലത്തിന് ശേഷം ആസ്ത്രേല്യന്‍ മണ്ണില്‍ ഒരു ടെസ്റ് വിജയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ടീം മടങ്ങുന്നത്.

ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ജനവരി 06, 2004
10.10 എഎം

സിഡ്നി: ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള നാലാമത്തെ ടെസ്റ് ഒരു ഏകദിന മത്സരത്തിലെന്ന പോലെ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 443 റണ്‍സാണ് ആസ്ത്രേല്യയുടെ വിജയലക്ഷ്യം.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ആസ്ത്രേല്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. 34 ഓവറുകള്‍ അവശേഷിക്കെ ആസ്ത്രേല്യയ്ക്ക് ജയിക്കാന്‍ 245 റണ്‍സ് കൂടി വേണം.

ജസ്റിന്‍ ലാംഗര്‍ (47), മാത്യു ഹെയ്ഡന്‍ (37), മാര്‍ട്ടിന്‍ (40), റിക്കി പോണ്ടിംഗ് (47) എന്നിവരുടെ വിക്കറ്റുകളാണ് ആസ്ത്രേല്യയ്ക്ക് നഷ്ടമായത്. തന്റെ അവസാന ഇന്നിംഗ്സ് കളിക്കുന്ന സ്റീവ് വോയും കാറ്റിച്ചുമാണ് ക്രീസില്‍.

ഇന്ത്യയ്ക്കു വേണ്ടി അനില്‍ കുംബ്ലെ രണ്ടും മുരളി കാര്‍ത്തിക്, പഥാന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X