കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ക്ഷാമബത്ത ഈ വര്‍ഷം നല്കുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍. ജനവരി 23 വെള്ളിയാഴ്ച നിയമസഭയില്‍ ബജറ്റ് അവതരണപ്രസംഗത്തിലാണ് ധനകാര്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

ഇതിന്റെ അധികബാധ്യത 912.9 കോടി രൂപയായിരിക്കും. ജീവനക്കാര്‍ക്ക് ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ക്ലെയിം പദ്ധതി രൂപീകരിയ്ക്കും.

അദ്ദേഹത്തിന്റെ മറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍ താഴെ:

*മൊബൈല്‍ ഫോണ്‍ നികുതി നിരക്ക് നാല് ശതമാനമാക്കി കുറയ്ക്കും. ബ്ലഡ് ബാഗ് നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കും. തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം പ്രവേശന നികുതി ഏര്‍പ്പെടുത്തും.

*പൊലീസ് സേന ആധുനിക വല്ക്കരിക്കാന്‍ 63 കോടി രൂപ നല്കും. ഏപ്രില്‍ അവസാനത്തോടെ തീരദേശ പൊലീസ് സേന രൂപീകരിയ്ക്കും.

*വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ക്ക് 50 കോടി രൂപ. കാര്‍ഷിക കടാശ്വാസത്തിന് 25 കോടി.

*ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഡ്യൂട്ടി ഏര്‍പ്പെടുത്തും. സഹകരണസംഘങ്ങള്‍ ഉല്പാദിപ്പിയ്ക്കുന്ന പാല്‍ വില്പന നികുതിയില്‍ നിന്ന് ഒഴിവാക്കി. സാധാരണ വ്യാപാരികളുടെ രജിസ്ട്രേഷന്‍ ഫീസ്1500 രൂപയായി ഉയര്‍ത്തും.

*വെള്ളമണ്ണെണ്ണയുടെ നികുതി നിരക്ക് 24 ശതമാനമാക്കി. തങ്കക്കട്ടിയുടെയും വെള്ളിക്കട്ടിയുടെയും നികുതി നിരക്ക് ഒരു ശതമാനമായി കുറയ്ക്കും. കള്ളക്കടത്ത് തടയാനാണിത്. രജതജൂബിലി ആഘോഷിയ്ക്കുന്ന കേരള പ്രസ് അക്കാദമിയ്ക്ക് ഒരു കോടി നല്കും.

*ഹജ് തീര്‍ത്ഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന്ഒരു കോടി രൂപ വിലയിരുത്തി. വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ തടയണ നിര്‍മ്മിയ്ക്കുന്നതിന് ഒരു കോടി. 11 പുതിയ ഫാസ്റ് ട്രാക്ക്കോടതികള്‍ സ്ഥാപിയ്ക്കും.

*ശ്രീനാരായണ പഠനകേന്ദ്രത്തിനം 50 ലക്ഷവും സംഗീതകോളെജ് വികസനത്തിന് 75 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X