കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ വലയിലായി, വൈകാതെ പിടികൂടും

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഒസാമ ബിന്‍ ലാദന്‍ സുരക്ഷാ സേനയുടെ വലയിലായെന്ന് ലണ്ടനിലെ ഒരു ടാബ്ലോയിഡ് പത്രം പറയുന്നു. വൈകാതെ തന്നെ ലാദന്‍ സേനയുടെ പിടിയിലാവുമെന്നാണ് സണ്ടെ എക്സ്പ്രസ് പത്രത്തിലെ വാര്‍ത്ത. യുഎസ് രഹസ്വാന്വേഷണ സംഘത്തില്‍ നിന്നാണത്രെ ഈ വാര്‍ത്ത പത്രത്തിന് കിട്ടിയത്.

യു.എസ്. സേനയോടൊപ്പം പ്രവര്‍ത്തിയ്ക്കുന്ന ബ്രിട്ടന്റെ തന്ത്ര പ്രധാന സേനാ സംഘമായ എസ്.എ.എസ് ആണ് ലാദനെ വലയിലാക്കിയതെന്നും വാര്‍ത്ത പറയുന്നു. പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ 16 ചതുരശ്ര കിലോമീറ്ററുള്ള ഒരു മലനിരയിലാണത്രെ ലാദനെ ഇവര്‍ കണ്ടെത്തിയത്. പാകിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തോബ കക്കര്‍ മലയാണിത്.

ലാദനോടൊപ്പം 50 ചാവേര്‍ പടയാളികള്‍ മാത്രമേ ഉള്ളു. സ്വജീവന്‍ ഉപേക്ഷിച്ചും ലാദന്റെ ജീവന്‍ രക്ഷിയ്ക്കാനായി പ്രതിജ്ഞ എടുത്തവരാണ് ഈ പോരാളികള്‍.

ഉന്നതങ്ങളില്‍ നിന്നുള്ള അനുമതിയ്ക്കായി കാത്തിരിയ്ക്കുകയാണ് മലനിരയിലെ യു.എസ് - ബ്രിട്ടീഷ് സേന. ഉത്തരവ് കിട്ടിയാല്‍ ഉടന്‍ ലാദനെ പിടികൂടുമത്രെ. ലാദനൊപ്പം താലിബാന്‍ നേതാവായ മുല്ല ഒമറും ഉണ്ടെന്നും വാര്‍ത്ത പറയുന്നു.

താലിബാനെതിരെ കനത്ത ആക്രമണം നടത്തണമെന്നാണ് ബുഷിന്റെ ആഗ്രഹം. തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് ബുഷ് ഈ ആഗ്രഹം വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ബ്രിട്ടന് ഇതിനോട് അത്ര യോജിപ്പില്ലെന്നും വാര്‍ത്തിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X