കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താല്കാലിക ഗവര്‍ണര്‍ ചുമതലയേറ്റു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ താല്കാലിക ഗവര്‍ണറായി കര്‍ണാടക ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈകോടതി സീനിയര്‍ ജഡ്ജി സിറിയക്ക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു.

വൈകീട്ട് നാല് മണിയ്ക്കായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവും ചടങ്ങില്‍ പങ്കെടുത്തു.

കേരള ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റിസ് എന്‍. കെ. സോഥി അവധിയിലായതിനാലാണ് ജസ്റിസ് സിറിയക്ക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതിനായി ജസ്റിസ് സിറിയക്ക് ജോസഫിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി ഉത്തരവ് ഇറക്കിയിരുന്നു. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റിസായ എന്‍ കെ സോഥി അവധി എടുത്ത് ചണ്ഡിഗഢിലേയ്ക്ക് പോയത്.

ചുമതലയേറ്റ ഉടനെ തന്നെ അടിയന്തരമായി ഗവര്‍ണര്‍ ചില ബില്ലുകളില്‍ ഒപ്പിടേണ്ടതുണ്ട്. നിയമസഭ കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയതാണ് ഈ ബില്ലുകള്‍. ബില്ലുകള്‍ പാസാക്കിയാല്‍ 41 ദിവസത്തിനുള്ളില്‍ അവയില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരിയ്ക്കണം. അല്ലെങ്കില്‍ അവ നിയമമായി മാറില്ല. മാത്രമല്ല ഇങ്ങനെ ചെയ്തില്ലെങ്കില്‍ വീണ്ടും നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയാല്‍ മാത്രമേ നിയമമാക്കാന്‍ കഴിയുകയുള്ളു. അതുവരെ ഈ നിയമം നടപ്പാക്കാന്‍ വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിയ്ക്കേണ്ടിവരും.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല ഈ ബില്ലുകള്‍ പാസാക്കി 41 ദിവസം ഫിബ്രവരി 25 ബുധനാഴ്ച കഴിയുകയാണ്. അതനുസരിച്ച് സഭ പാസാക്കിയ ഈ ബില്ലുകളില്‍ 25 ബുധനാഴ്ച തന്നെ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ അത് റദ്ദാവും. ഇത് ഒഴിവാക്കാനാണ് ഗവര്‍ണറുടെ മരണം നടന്ന് ഒട്ടും വൈകാതെ കര്‍ണാടക ഗവര്‍ണര്‍ക്ക് കേരളത്തിന്റെ അധിക ചുമതല നല്‍കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫിബ്രവരി 24 നാണ് കര്‍ണാടക ഗവര്‍ണര്‍ ടി.എന്‍. ചതുര്‍വേദിയ്ക്ക് കേരളത്തിന്റെ അധിക ചുമതല നല്‍കിയത്. ഫിബ്രവരി 25 ബുധനാഴ്ച തന്നെ ഗവര്‍ണര്‍ ഈ ബില്ലുകളില്‍ ഒപ്പുവയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X