കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മജയും ബലറാമും മത്സരിച്ചേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുകുന്ദപുരത്ത് പത്മജാ വേണുഗോപാലിനെയും കോഴിക്കോട് വി. ബലറാമിനെയും സ്ഥാനാര്‍ഥികളായി നിര്‍ത്താന്‍ ഐ ഗ്രൂപ്പില്‍ ധാരണയായി.

കെ. മുരളീധരന്റെ അഭ്യര്‍ഥനയെ മാനിച്ച് മുകുന്ദപുരം സീറ്റിലുള്ള അവകാശവാദം ഉപേക്ഷിക്കുന്നുവെന്ന് പി. സി. ചാക്കോ വ്യക്തമാക്കി. ഇടുക്കിയില്‍ മത്സരിക്കാമെന്ന് മുരളീധരന്‍ നിര്‍ദേശിച്ചുവെങ്കിലും ചാക്കോ വൈമുഖ്യം പ്രകടിപ്പിച്ചു. മുകുന്ദപുരം അല്ലെങ്കില്‍ തൃശൂരില്‍ മത്സരിക്കാമെന്നാണ് ചാക്കോയുടെ നിലപാട്. തൃശൂരില്‍ സിറ്റിംഗ് എംപി എ. സി. ജോസിനെ മാറ്റാന്‍ മുഖ്യന്ത്രി എ. കെ. ആന്റണിക്ക് താത്പര്യമില്ല.

ഇടുക്കിയില്‍ മത്സരിക്കാന്‍ താത്പര്യമില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റില്‍ മത്സരിക്കാമെന്ന് മുരളി ചാക്കോയോട് നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയത്ത് മത്സരിക്കുന്നതില്‍ ചാക്കോ വൈമുഖ്യമൊന്നും പ്രകടിപ്പിച്ചിട്ടില്ല. സുരേഷ് കുറുപ്പില്‍ നിന്ന് ഇത്തവണ കോട്ടയം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. ഡിസിസി പ്രസിഡന്റ് ആന്റോ ആന്റണിയുടെ പേരും കോട്ടയത്ത് പരിഗണിക്കുന്നുണ്ട്.

ചാക്കോ പിന്മാറിയതോടെ മുകുന്ദപുരത്ത പത്മജയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായി. മുരളീധരനു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം രാജിവച്ച ബലറാമിനെ കോഴിക്കോട് സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ധാരണയായിട്ടുണ്ട്.

ഇടുക്കിയില്‍ കഴിഞ്ഞ തവണ മത്സരിച്ച പി. ജെ. കുര്യന്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. സിറ്റിംഗ് എംപിമാരായ വി. എസ്. ശിവകുമാറും രമേശ് ചെന്നിത്തലയും യഥാക്രമം തിരുവനന്തപുരത്തും മാവേലിക്കരയിലും എ. സി. ജോസ് തൃശൂരിലും മത്സരിക്കും.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ എം. ഐ. ഷാനവാസും തലേക്കുന്നില്‍ ബഷീറും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാനും സീറ്റിനായി രംഗത്തുണ്ട്. കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്റെയും ശൂരനാട് രാജശേഖരന്റെയും പേരുകളാണ് പരിഗണനയില്‍.

അടൂരില്‍ സിറ്റിംഗ് എംപി കൊടിക്കുന്നില്‍ സുരേഷിനെ മാറ്റണമെന്ന് കേരള കോണ്‍സ്രസ് ബാലകൃഷ്ണപിള്ള ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വി. പി. സജീന്ദ്രനെ സ്ഥാനാര്‍ഥിയാക്കാനാണ് കേരള കോണ്‍ഗ്രസ് ബിക്ക് താത്പര്യം.

ഇടുക്കിയില്‍ ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും പാലക്കാട്ട് സതീശന്‍ പാച്ചേനിയെയുമാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും എം. കെ. രാഘവന്റെയും പേരുകളും പരിഗണിക്കുന്നുണ്ട്.

എറണാകുളം ഐ ഗ്രൂപ്പിന് നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. കാസര്‍കോട്ട് രാമറായിയുടെയും മകന്‍ സുബറായിയുടെയും പേരുകളാണ് പരിഗണനയില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X