കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് മറീനുകള്‍ ഹെയ്തിയില്‍

  • By Staff
Google Oneindia Malayalam News

പോര്‍ട്ട്-എ-പ്രിന്‍സ്(ഹെയ്തി): ഹെയ്തിയുടെ പ്രസിഡന്റ് അരിസ്റെഡ് ഹെയ്തിയില്‍ നിന്ന് ഓടിപ്പോയതോടെ ഉണ്ടായ അരാജകത്വത്തിന് തടയിടാന്‍ യുഎസ് പട്ടാളക്കാര്‍ ഹെയ്തിയില്‍ എത്തി.

ഹെയ്തിയുടെ തെരുവുകള്‍ തോക്കുമായി ഗുണ്ടകളും അരാജകവാദികളും അരിസ്റിഡിന്റെ അനുയായികളും കയ്യടക്കിയിരിക്കുകയാണ്. അരിസ്റെഡ് അഭയം തേടി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. അതിരൂക്ഷമായ ആഭ്യന്തരകലാപവും അന്താരാഷ്ട്രസമ്മര്‍ദ്ദവുമാണ് അരിസ്റെഡിന്റെ പലായനത്തില്‍ കലാശിച്ചത്.

വൈകാതെ ഹെയ്തിയിലേക്ക് ബഹുരാഷ്ട്ര സൈന്യത്തെ അയയ്ക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തേയ്ക്ക് ഹെയ്തിയിലേക്ക് ബഹുരാഷ്ട്രസൈന്യത്തെ അയയ്ക്കാന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് അരിസ്റെഡ് സ്ഥാനമൊഴിഞ്ഞതെന്ന് ഹെയ്തിയുടെ പ്രധാനമന്ത്രി വോണ്‍ നെപ്റ്റ്യൂണ്‍ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റിസ് ബോണിഫേസ് അലക്സാന്ദ്രെ ഭരണഘടനയനുസരിച്ച് ഹെയ്തിയുടെ ചുതമല ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X