കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയുടെ ഭാരത് ഉദയ് യാത്ര തുടങ്ങി

  • By Staff
Google Oneindia Malayalam News

കന്യാകുമാരി: ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി നയിയ്ക്കുന്ന ഭാരത് ഉദയ് യാത്ര കന്യാകുമാരിയില്‍ നിന്ന് തുടങ്ങി.

രാവിലെ പത്ത് മണിയ്ക്കാണ് യാത്രയുടെ ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ബി.ജെ.പി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു ആണ് യാത്രയ്ക്ക് കൊടി വീശി തുടക്കമിട്ടത്. ഉദ്ഘാടനപ്രസംഗത്തില്‍ അദ്വാനിയുടെ യാത്രയെ ശങ്കരാചാര്യരുടെ ദിഗ്വിജയയാത്രയോടാണ് വെങ്കയ്യ നായിഡു ഉപമിച്ചത്. സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചുകൊണ്ടാണ് അദ്വാനി യാത്ര ആരംഭിച്ചത്.

തിരുച്ചന്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് കന്യാകുമാരി പ്രദേശം. ഇവിടെ മത്സരിയ്ക്കുന്ന എഐഡി എംകെ സ്ഥാനാര്‍ത്ഥിയും വേദിയില്‍ ഉണ്ടായിരുന്നു. 15,000 ാളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തെന്നാണ് ബി.ജെ.പി തമിഴ്നാട് ഘടകം അവകാശപ്പെട്ടത്.

നാഗര്‍കോവിലിലും തിരുവനന്തപുരത്തും നടക്കുന്ന യോഗങ്ങളില്‍ അദ്വാനി പ്രസംഗിയ്ക്കും. ഇതിന് പുറമേ യാത്രാ മദ്ധ്യേ വഴിവക്കില്‍ ഒട്ടേറെ ചെറുയോഗങ്ങളിലും അദ്വാനി പ്രസംഗിയ്ക്കും. നാഗര്‍കോവില്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത് കേന്ത്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനാണ്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി ഒ. രാജഗോപാലും. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.

ഉച്ചയ്ക്ക് രണ്ടരയോടെ അദ്വാനി കേരള - തമിഴ് നാട് അതിര്‍ത്തിയായ കളിയിയ്ക്കാവിള കടക്കുമെന്നാണ് കരുതുന്നത്.

ആദ്യദിവസത്തെ യാത്ര അവസാനിയ്ക്കുന്നത് കോട്ടയത്താണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X