കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏലം കൃഷിയും വരള്‍ച്ചയുടെ പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ വരള്‍ച്ച രാജ്യത്തെ ഏലം ഉത്പാദനത്തെ സാരമായി ബാധിച്ചുതുടങ്ങി.

കേരളത്തിലെയും കര്‍ണാടകത്തിലെയും ഏലം കൃഷി ചെയ്യുന്ന പ്രദേശങ്ങളെ വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. ഏലം ഉത്പാദനത്തിലെ കൃഷിനാശം 10-15 ശതമാനം വരും.

കേരളത്തില്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ വിളനാശം കൂടുതല്‍ കടുത്തതാവും. കര്‍ണാടകത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏലംകൃഷി 11,000 ടണ്ണായിരുന്നു. ഈ വര്‍ഷത്തെ ഉത്പാദന നഷ്ടം 1,500 ടണ്ണോളം വരും.

തുടര്‍ച്ചയായി മൂന്ന് വര്‍ഷം കാലവര്‍ഷം ദുര്‍ബലമായത് ഇടുക്കി ജില്ലയിലെ ഏലം കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ചെറിയ ഏലം ഉത്പാദനത്തിന്റെ മുഖ്യപങ്കും ഇടുക്കിയില്‍ നിന്നാണ്. ഉടുമ്പഞ്ചോല-ശാസ്താമ്പാറ പ്രദേശങ്ങളില്‍ ഏലം കൃഷി വരള്‍ച്ച മൂലം മോശമായി.

പുതിയ തരം വിത്ത് കൃഷി ചെയ്യുന്ന പ്രദേശങ്ങളിലാണ് കൃഷിനാശം കൂടുതലായത്. അതേ സമയം പഴയ തരം വിത്ത് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ കൃഷിനാശം അത്ര കടുത്തതല്ല. ഈ പ്രദേശങ്ങളിലെ ഉത്പാദനകാലം ജൂലൈ-ആഗസ്തില്‍ തുടങ്ങും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X