കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി വേണ്ടെന്ന് നേതാക്കള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുരളീധരനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ കെ. പി. സി. സി. ജനറല്‍ സെക്രട്ടറി മാരായ രാജ്മോഹന്‍ ഉണ്ണിത്താനും ടി. ശരത്ചന്ദ്രപ്രസാദിനും എതിരെ നടപടി വേണ്ടെന്നാണ് വിവിധ ഗ്രൂപ്പുകളില്‍ ഉയര്‍ന്ന നേതാക്കളുടെ വരെ നിലപാട്.

ഇതിനായി ചില നേതാക്കള്‍ കെ.പി.സി.സി., എ.ഐ.സി.സി. കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം നടത്തുന്നുമുണ്ട്. ഇരുവര്‍ക്കുമെതിരെ നടപടി വേണ്ടെന്ന നിലപാടുള്ള നേതാക്കളില്‍ ഐ വിഭാഗത്തിലെ നേതാക്കളും എ വിഭാഗത്തിലെ നേതാക്കളും ഉണ്ട്. മൂന്ന്, നാല് ഗ്രൂപ്പ് നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ്. ഇരുവര്‍ക്കുമെതിരെ നടപടി വന്നാല്‍ അത് ഐക്യമുന്നണിയെ ഈ തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിയ്ക്കുമെന്നാണ് നേതാക്കളുടെ നിലപാട്.

ഉണ്ണിത്താന്റേയും ശരത്തിന്റെയും ശബ്ദം ഒറ്റപ്പെട്ടതല്ലെന്നാണ് ഇവര്‍ നേതൃത്ത്വത്തെ ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. വിവിധ വിഭാഗങ്ങളിലെ അതൃപ്തരായ യുവ നേതാക്കളുടെ ശബ്ദമാണ് ഇതെന്നാണ് നടപടി വേണ്ടെന്ന നിലപാടുള്ള നേതാക്കളുടെ അഭിപ്രായം. ഇവര്‍ക്ക് എ വിഭാഗത്തിലെ യുവ നേതാക്കളുടെ പിന്തുണ പോലും ഉണ്ടത്രെ.

മൂന്നും നാലും ഗ്രൂപ്പുകളുടെ നേതാക്കളാണ് അച്ചടക്ക നടപടി അപകടമാണെന്ന ഇപ്പോഴത്തെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. പി.സി.ചാക്കോ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി ഐ യിലെ അതൃപ്ത വിഭാഗവും നടപടി ഉണ്ടായാലുള്ള ഭവിഷ്യത്തുകള്‍ മറ്റു നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങി പ്രശ്നപരിഹാരം കാണണമെന്നാണവര്‍ വാദിക്കുന്നത്.

നടപടി ഉണ്ടായാല്‍ വിഴുപ്പുഭാണ്ഡമഴിയ്ക്കുമെന്ന ഉണ്ണിത്താന്റെ ഭീഷണി ഐ പക്ഷത്തെ പലരും ഭയപ്പെടുന്നു. നടപടിയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന കെ.കരുണാകരന്റെയും മന്ത്രി കെ.മുരളീധരന്റെയും മനസ്സു മാറ്റാനാണ് പ്രത്യക്ഷത്തില്‍ ഇവരുടെ ശ്രമമെങ്കിലും മറ്റു വിഭാഗങ്ങള്‍ക്ക് വിവാദങ്ങള്‍ ആയുധമാക്കുന്നതില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ട്. ആന്റണിയും കരുണാകരനും മാത്രമുള്ള ഉന്നതതലമെന്ന പതിറ്റാണ്ടുകള്‍ പിന്നിട്ട ബലാബലത്തിന്റെ കെട്ടു പൊട്ടിയ്ക്കുകയാണ് മുഖ്യലക്ഷ്യം.

വിവാദങ്ങളിലൊന്നും കക്ഷിയല്ലെന്ന ആന്റണിയുടെ ഇപ്പോഴത്തെ നിലപാട് കരുണാകരനെ മെരുക്കി നിര്‍ത്താനും അതുവഴി ഉന്നതാധികാരം മറ്റാര്‍ക്കും പങ്കുവയ്ക്കാതിരിയ്ക്കാനുമുള്ള തന്ത്രമായി ഇവര്‍ വിലയിരുത്തുന്നു.

നാലാം ഗ്രൂപ്പ് ഏതായാലും അച്ചടക്ക നടപടിയ്ക്കെതിരെ പരസ്യമായ നിലപാടിലേയ്ക്ക് നീങ്ങുകയാണ്.

മന്ത്രി മുരളീധരനെതിരെ സാമ്പത്തിക കുറ്റാരോപണം നടത്തിയതാണ് ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദിനുമെതിരായ നടപടിയ്ക്ക് കാരണമായി പറയുന്നതെങ്കില്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിനു ശേഷം ഐ വിഭാഗത്തിലെ ചില നേതാക്കള്‍ മുഖ്യമന്ത്രി ആന്റണിയ്ക്കെതിരെ ഉന്നയിച്ച സാമ്പത്തികാരോപണം വെറുതെ വിട്ടുകൂടെന്നാണവര്‍ വാദിയ്ക്കുന്നത്. തിങ്കളാഴ്ച കെപിസിസി പ്രസിഡണ്ട് പി.പി.തങ്കച്ചന് മുന്നില്‍ ജനറല്‍ സെക്രട്ടറി കൂടിയായ നാലാം ഗ്രൂപ്പ് നേതാവ് അജയ് തറയില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X