കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച മൂലം വയനാട്ടില്‍ ആനകള്‍ ചരിയുന്നു

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ച മൂലം വയനാട് വന്യമൃഗ സങ്കേതത്തില്‍ ആനകള്‍ മരിക്കുന്നു. ഈ വര്‍ഷം വേനല്‍ക്കാലം തുടങ്ങിയതിന് ശേഷം അഞ്ച് ആനകളാണ് മരിച്ചത്.

വരള്‍ച്ച രൂക്ഷമായി തുടരുകയാണെങ്കില്‍ ആനകള്‍ ഇനിയും മരിക്കാന്‍ സാധ്യതയുണ്ട്. വരള്‍ച്ച മൂലം ഭക്ഷണം കിട്ടാതെയാണ് ആനകള്‍ മിക്കതും മരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നൂറോളം ആനകള്‍ വയനാട് വന്യമൃഗസങ്കേതത്തില്‍ മരിച്ചിട്ടുണ്ട്. മിക്കവയും മരിച്ചത് കനത്ത ചൂട് മൂലമാണ്. ചില ആനകള്‍ വേട്ടക്കാരുടെ ഇരകളായി.

2002ലെ വന്യമൃഗ സെന്‍സസ് പ്രകാരം വയനാട് വന്യമൃഗസങ്കേതത്തില്‍ 335 ആനകള്‍ മാത്രമേയുള്ളൂ. 1985നും 1999നും ഇടയില്‍ 137 ആനകളാണ് മരിച്ചത്.

കര്‍ണാടക ഭാഗത്ത് നിന്ന് വെള്ളത്തിനായി ആനകള്‍ കൂട്ടം കൂട്ടമായി കേരളക്കാടുകളിലേയ്ക്ക് നീങ്ങുന്നുണ്ട്. മൈസൂര്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേയ്ക്ക് റോഡുമാര്‍ഗ്ഗം യാത്ര ചെയ്യുന്നവര്‍ക്ക് ഈ കാഴ്ച കാണാനാവും. പക്ഷേ കേരള കാടുകളില്‍ എത്തിയാലും വെള്ളം കിട്ടാത്തതാണ് ആനകളെ വിഷമത്തിലാക്കുന്നത്. വയനാട് മേഖലയില്‍ കടുത്ത വരള്‍ച്ചയാണ് ഇപ്പോള്‍.

ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ ആനകള്‍ക്ക് വേണ്ട വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. വരള്‍ച്ച ഇനിയും രൂക്ഷമാവുകയാണെങ്കില്‍ വന്യമൃഗസങ്കേതത്തിലെ ആനകള്‍ ഇനിയും വെള്ളവും ഭക്ഷണവും കിട്ടാതെ മരിക്കാനിടയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X