കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥിനില്‍ ഇടപെടും: യുഎസ് അംബാസിഡര്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തീവ്രവാദി സങ്കേതങ്ങള്‍ പാകിസ്ഥാന്‍ ഉന്മൂലനം ചെയ്യുന്നില്ലെങ്കില്‍ യുഎസിന് അതിനായി നടപടി സ്വീകരിക്കേണ്ടിവരുമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് അംബാസിഡര്‍ സല്‍മാ ഖലില്‍സദ് പറഞ്ഞു.

തീവ്രവാദി സങ്കേതങ്ങള്‍ എന്ന പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ തെക്ക്-കിഴക്കന്‍ ഭാഗങ്ങളിലെ സുരക്ഷാപ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നത് വിഷമകരമായിരിക്കും.

ഈ പ്രശ്നം ഇതുപോലെ നീട്ടിക്കൊണ്ടുപോവാന്‍ കഴിയില്ല. പ്രശ്നം പരിഹരിക്കുന്നില്ലെങ്കില്‍ യുഎസ് നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

അതേ സമയം യുഎസ് അംബാസിഡര്‍ സ്ഥിതിഗതികള്‍ മനസിലാക്കാതെയാണ് പ്രസ്താവന നടത്തിയതെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.

ഈ പ്രശ്നത്തില്‍ യുഎസ് സര്‍ക്കാരിന്റെ നിലപാടെന്താണെന്ന് യുഎസ് അംബാസിഡര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിന് പാകിസ്ഥാന്‍ സ്വീകരിച്ച നടപടികളെ യുഎസ് സര്‍ക്കാര്‍ അഭിനനന്ദിച്ചിട്ടുണ്ട്- പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ജലില്‍ അബാസ് ജിലാനി പറഞ്ഞു.

ഖാലിസദിന്റെ പ്രവര്‍ത്തനം നിരുത്തരവാദപരമാണെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X