കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ നാളെ കേരളത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒറ്റദിവസത്തെ തിരക്കുപിടിച്ച പ്രചാരണപരിപാടിയ്ക്കായി സോണിയ മെയ് അഞ്ച് ബുധനാഴ്ച കേരളത്തില്‍ എത്തും. സോണിയയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കെപിസിസി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സോണിയയുടെ വരവിനോടനുബന്ധിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അസിസ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.പി. ജോബിനാണ് സുരക്ഷാചുമതല.

രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലായിരിക്കും ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം. തുടര്‍ന്ന് 12 മണിയ്ക്ക് തിരുവല്ലയിലും 1.30ന് എറണാകുളത്ത് ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്രസ്റേഡിയത്തിലും പ്രസംഗിയ്ക്കും. കൊച്ചിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന സോണിയ അവിടെ നിന്നും കാര്‍ മാര്‍ഗ്ഗമാണ് കോഴിക്കോട്ട് കടപ്പുറത്തെത്തുക. ഇവിടെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെ സന്ദര്‍ശനപരിപാടിയുടെ ചുമതല മന്ത്രി പി. ശങ്കരനും കെപിസിസി സെക്രട്ടറി എന്‍.കെ. അബ്ദുറഹിമാനുമാണ്. ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്‍ ഇവിടെ ആയിരം സേവാദള്‍ വളന്റിയര്‍മാരെ ഏര്‍പ്പെടുത്തി. 3.30നാണ് സോണിയ കോഴിക്കോട് കടപ്പുറത്ത് പ്രസംഗിയ്ക്കുക. വൈകീട്ട് തന്നെ ദില്ലിയ്ക്ക് മടങ്ങും.

തിരുവനന്തപുരം, കൊല്ലം, ചിറയിന്‍കീഴ്, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തിരുവനന്തപുരം യോഗത്തിലും മാവേലിക്കര, അടൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ തിരുവല്ലയിലും എറണാകുളം, മുകുന്ദപുരം, മൂവാറ്റുപുഴ, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ എറണാകുളത്തെ യോഗത്തിലും വടക്കാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വടകര, പാലക്കാട് മണ്ഡലങ്ങളിലുള്ളവര്‍ കോഴിക്കോട്ടെ യോഗത്തിലും പങ്കെടുക്കും.

എല്ലാ സ്റേജുകളിലും സോണിയയോടൊപ്പം കെ. കരുണാകരന്‍, മുഖ്യമന്ത്രി എ.കെ. ആന്റണി, കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ എന്നിവര്‍ പങ്കെടുക്കും. സോണിയയുടെ സന്ദര്‍ശനത്തിന് മേല്‍നോട്ടം വഹിയ്ക്കാന്‍ ദില്ലിയില്‍ നിന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അഹമ്മദ് പട്ടേല്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X