കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യങ്കാളിപ്പടയില്‍പ്പെട്ടവര്‍ ആയുധങ്ങളുമായി പിടിയില്‍

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: അയ്യന്‍കാളിപടയില്‍ പെട്ട ചിലരെ വയനാട്ടിലെ വനപാലകര്‍ ആയുധങ്ങളുമായി പിടികൂടി.

വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റെയ്ഞ്ചില്‍പെട്ട വനമേഖലയില്‍ റിവോള്‍വറും തോക്കുമടങ്ങുന്ന ആയുധങ്ങളുമായിട്ടാണ് നാല് യുവാക്കള്‍ പിടിയിലായത്.

എറണാകുളം തീനാലിപറമ്പില്‍ അനീഷ് (27), മലപ്പുറം പാണ്ടിക്കാട് ചെറുവള്ളി ഇസ്മായില്‍ (20), ഇടുക്കി ഇടപ്പാട്ടുവീട്ടില്‍ ഇ.വി.കൃഷ്ണന്‍കുട്ടി (35), മലമ്പുഴ പുല്ലാങ്കുന്ന് കെ. രവീന്ദ്രന്‍ (36) എന്നിവരാണ് പിടിയിലായവര്‍.

തങ്കച്ചന്റെ കയ്യില്‍നിന്ന് ഒരു തോക്ക്, ഒരു റിവോള്‍വര്‍, 11 തിര, രണ്ടു കത്തി, ഷെഡ് കെട്ടാനുള്ള പ്ലാസ്റിക്ഷീറ്റ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നാലംഗസംഘം രണ്ടാംതവണയാണ് വനത്തില്‍ താവളമടിക്കുന്നത്. ഏപ്രില്‍ 23നായിരുന്നു ആദ്യം ഇവര്‍ വനത്തില്‍ കയറിയത്. വിവരമറിഞ്ഞ് വനപാലകര്‍ തിരച്ചിലാരംഭിച്ചതോടെ സംഘം അപ്രത്യക്ഷരാകുകയായിരുന്നു.

മെയ് അഞ്ചിനാണ് വീണ്ടും ഇവര്‍ വനത്തിലെത്തിയതെന്ന് ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെട്ടെന്ന് ബത്തേരി റെയ്ഞ്ച് ഓഫീസര്‍ ജയന്ത്കുമാറും മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ.ഗോപാലനും പറഞ്ഞു. വനത്തില്‍ ഒളിത്താവളം തേടുവാനുള്ള ശ്രമമായിരുന്നുവെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

ആദ്യം കീഴടങ്ങാന്‍ സംഘം തയ്യാറായില്ല. തോക്കുകാണിച്ചാണ് കീഴടക്കിയത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആദിവാസി കോളനികളില്‍ പ്രചാരണം നടത്തിവരികയായിരുന്നു.

ശനിയാഴ്ച വൈകിട്ട് ഫോറസ്റര്‍ സോമശേഖരന്‍പിള്ള, ഗാര്‍ഡുമാരായ വിജയന്‍, കേളു എന്നിവരാണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X